UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഖ് കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങി

കുടുംബ കാര്യങ്ങള്‍ നോക്കാനുള്ളതിനാല്‍ കീഴടങ്ങാന്‍ ഒരു മാസത്തെ അധിക സമയം വേണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്നുമെല്ലാമുള്ള സജ്ജന്‍ കുമാറിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

1984ലെ ഡല്‍ഹി സിഖ് വിരുദ്ധ കലാപുമായി ബന്ധപ്പെട്ട കൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി. ഈസ്റ്റ് ഡല്‍ഹിയിലെ മാന്‍ഡോലി ജയിലിലേയ്ക്കാണ് കൊണ്ടുപോവുക. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബര്‍ ഒന്നിന് ഡല്‍ഹി രാജ്‌നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊല്ലുകയും ഗുരുദ്വാര തീ വച്ച് നശിപ്പിക്കുകയും ചെയ്ത കേസിലാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തിലെ എംപിയായിരുന്നു ആ സമയത്ത് സജ്ജന്‍ കുമാര്‍.

2013ല്‍ വിചാരണ കോടതി സജ്ജന്‍ കുമാര്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഡിസംബര്‍ 17ന് ഹൈക്കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്. കുടുംബ കാര്യങ്ങള്‍ നോക്കാനുള്ളതിനാല്‍ കീഴടങ്ങാന്‍ ഒരു മാസത്തെ അധിക സമയം വേണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്നുമെല്ലാമുള്ള സജ്ജന്‍ കുമാറിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍