UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഖ് കൂട്ടക്കൊല കേസിലെ ശിക്ഷാവിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ ഒരാളെ കൊന്ന കേസിലും സജ്ജന്‍ കുമാര്‍ വിചാരണ നേരിടുകയാണ്. ഈ കേസ് ജനുവരി 22ന് ഡല്‍ഹി കോടതി പരിഗണിക്കും.

സിഖ് കൂട്ടക്കൊല കേസില്‍ തനിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം 1984 നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ രാജ് നഗറില്‍ ഒരു സിഖ് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതി വിധി തള്ളിക്കൊണ്ട് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാറിനെതിരെ ഇരകളുടെ ബന്ധുക്കളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അഭിഭാഷകനായ എച്ച്എസ് ഫൂല്‍ക്ക അറിയിച്ചു.

കഴിഞ്ഞ ദിവസം തനിക്ക് കീഴടങ്ങാന്‍ ഒരു മാസത്തെ അധിക സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് സജ്ജന്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡിസംബര്‍ 31നകം കീഴടങ്ങാവാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ജനുവരി 31 വരെ സമയം വേണമെന്നായിരുന്നു സജ്ജന്‍ കുമാറിന്റെ ആവശ്യം. എന്നാല്‍ ഈ അപേക്ഷ ഹൈക്കോടതി തള്ളി. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുകയാണ് എന്ന് വ്യക്തമാക്കി പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സജ്ജന്‍ കുമാര്‍ കത്ത് നല്‍കിയിരുന്നു. ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ ഒരാളെ കൊന്ന കേസിലും സജ്ജന്‍ കുമാര്‍ വിചാരണ നേരിടുകയാണ്. ഈ കേസ് ജനുവരി 22ന് ഡല്‍ഹി കോടതി പരിഗണിക്കും.

“ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു”

“സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുണ്ടാകാം, അദ്വാനിയ്ക്കും അമിതാഭ് ബച്ചനും പങ്കില്ലേ?”: ആനന്ദ് പട്‌വര്‍ദ്ധന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍