UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണം അപലപനീയം : മുഖ്യമന്ത്രി പിണറായി വിജയൻ

ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണം.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണം അപലപനീയമാണെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. ഇത് അനുവദിച്ചു തരില്ല. അദ്ദേഹം പറഞ്ഞു.

അതെ സമയം സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു. മതനിരപേക്ഷമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണം. പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൺ കടവിലെ ആശ്രമത്തിനു നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ രണ്ട് കാറുകൾ കത്തിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശ്രമത്തിനു മുന്നിൽ റീത്ത് വെച്ചിട്ടുണ്ട്.

പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. തീ ഉയരുന്നതു കണ്ട് സന്ദീപാനന്ദഗിരി ഓടി വരികയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രണ്ട് വാഹനങ്ങളിലാണ് അക്രമികളെത്തിയത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടെടുത്ത സ്വാമിക്കെതിരെ സംഘപരിവാർ രംഗത്തു വന്നിരുന്നു. ഇദ്ദേഹം പൂജപ്പുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണം അപലപനീയമാണ്. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയ്യിലെടുക്കാൻ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണം.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം; കാറുകൾ കത്തിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍