UPDATES

വായന/സംസ്കാരം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്നും കമല്‍റാം സജീവിനെ നീക്കി; സംഘപരിവാര്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍

സുഭാഷ് ചന്ദ്രനാണ് പകരം ചുമതല; എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചത് മുതല്‍ സംഘപരിവാര്‍ സംഘടനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു

മാതൃഭൂമി ആഴ്ചപ്പതിപ്പതിപ്പ് അസിസ്റ്റന്‍റ് എഡിറ്റര്‍ സ്ഥാനത്തു നിന്നും കമല്‍റാം സജീവിനെ മാറ്റി. സുഭാഷ് ചന്ദ്രനാണ് പകരം ചുമതല. അസിസ്റ്റന്‍റ് എഡിറ്റര്‍ പദവിയില്‍ നിന്ന് കമല്‍റാം സജീവിനെ നീക്കുന്നത് സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് വിവരം.

കാലങ്ങളായി മാതൃഭൂമിയുടെ പൊതു എഡിറ്റോറിയല്‍ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഴ്ചപ്പതിപ്പില്‍ സംഘപരിവാറിനെതിരെ നല്‍കി വന്നിരുന്ന ലേഖനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് മാതൃഭൂമിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കമല്‍റാം സജീവിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സംഘപരിവാര്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും അറിയുന്നു. സുഭാഷ് ചന്ദ്രന്‍ എഡിറ്ററായി ചുമതലയേറ്റ് മിനിറ്റുകള്‍ക്കകം ജനം ടിവി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും ഈ ഗൂഢാലോചനയുടെ ഭാഗമായി സഹപ്രവര്‍ത്തകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചത് മുതല്‍ സംഘപരിവാര്‍ സംഘടനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെയും കഥാകൃത്തിനെതിരെയും നിരന്തരം ആക്രമണമഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ‘മീശ’ നോവല്‍ ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിക്കേണ്ട സ്ഥിതിയുമുണ്ടായി. ഹരീഷ് തന്നെ നോവല്‍ പിന്‍വലിക്കുകയായിരുന്നെങ്കിലും ഇത് സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ‘മീശ’ പിന്‍വലിച്ച ദിവസം ‘കേരള ചരിത്രത്തിലെ കറുത്ത ദിനം’ എന്നാണ് കമല്‍റാം സജീവ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. സാഹിത്യം ആള്‍ക്കൂച്ച ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനം മാതൃഭൂമി മാനേജ്‌മെന്റിനേയും സംഘപരിവാര്‍ സംഘടനകളേയും പ്രകോപിപ്പിച്ചിരുന്നു എന്നാണ് അറിയുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ശക്തമായ ആവശ്യവുമായി സംഘപരിവാര്‍ സംഘടകള്‍ രംഗത്തെത്തുകയായിരുന്നു.

‘മീശ’ വിവാദത്തിന് ശേഷം മാതൃഭൂമി ദിനപ്പത്രത്തിന്റെ സര്‍ക്കുലേഷന്‍ ക്രമാതീതമായി കുറഞ്ഞതും പരസ്യം കാര്‍ഡ് റേറ്റിന്റെ പകുതി തുകയ്ക്ക് കൊടുക്കേണ്ടി വരുന്നതുമെല്ലാം മാനേജ്‌മെന്‍രിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണറിവ്. 13 വര്‍ഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ കമല്‍റാം സജീവ് ഉണ്ടായിരുന്നു. 1998മുതല്‍ മാധ്യമരംഗത്തുള്ള കമല്‍റാം മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്ററായിരിക്കെയാണ് മാതൃഭൂമിയില്‍ നിയമിതനാവുന്നത്.

ഒടുവില്‍ മാതൃഭൂമി ആ എഡിറ്റോറിയല്‍ എഴുതി, പത്താമത്തെ ദിവസം; പക്ഷേ….

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

‘എടോ ഗോപാലകൃഷ്ണാ…’, ഇങ്ങനെയല്ലാതെ എങ്ങനെ വിളിക്കണം ഈ അന്തിചര്‍ച്ച ഗുണ്ടയെ?

നാണമില്ലേ മാതൃഭൂമീ, ഹരീഷിനെ ഭീഷണിപ്പെടുത്തിയത് ‘ചില സംഘടനകളോ’?

നോവലുകൾ സ്വതന്ത്രരാജ്യങ്ങളായതുകൊണ്ട് എഴുത്തുകാരനതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല-എസ് ഹരീഷ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍