UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരിക്ക് നേരെയുള്ള ആക്രമണം: സംഘപരിവാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതായി വിഎസ്

ഇതര മതസ്ഥര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇന്ത്യയില്‍ ജീവനോടെ കഴിയാന്‍ അവകാശമില്ലെന്ന പ്രഖ്യാപനമാണ് സിപിഎം ജനറല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമത്തിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്

എകെജി ഭവനില്‍ കയറി ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ നടത്തിയ കയ്യേറ്റം, തീക്കൊള്ളികൊണ്ട് സംഘപരിവാര്‍ നടത്തുന്ന തല ചൊറിയലാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി എന്ന ട്രോജന്‍ കുതിരക്കകത്ത് പല രൂപത്തിലും ഭാവത്തിലുമുള്ള ഹിന്ദു വര്‍ഗീയ സംഘടനകള്‍ ഇന്ത്യയുടെ മതേതര മനസ്സുകളിലേക്ക് ഒളിച്ചുകടക്കുകയാണ്.

ഇതര മതസ്ഥര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇന്ത്യയില്‍ ജീവനോടെ കഴിയാന്‍ അവകാശമില്ലെന്ന പ്രഖ്യാപനമാണ് സിപിഎം ജനറല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമത്തിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്. ഇത് അപലപനീയമാണെന്ന് മാത്രമല്ല, ഇത്തരം വിഷസര്‍പ്പങ്ങളെ വേരോടെ പിഴുതെറിയാന്‍ ഇന്ത്യന്‍ ജനത മുന്നോട്ടു വരണം. അടിയന്തരമായി ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിക്കുകയും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും തുറുങ്കിലടക്കുകയും വേണം – വിഎസ് ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍