UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദി രാജകുമാരന്‍ യെമന്‍ അതിര്‍ത്തിക്ക് സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ആസിര്‍ പ്രവിശ്യയിലെ ഡെപ്യട്ടി ഗവര്‍ണറായ ബിന്‍ മുക്രിന്‍ ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ സഞ്ചരിക്കുമ്പോളായിരുന്നു അപകടം. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം.

സൗദി രാജകുമാരനായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. യെമന്‍ അതിര്‍ത്തിക്ക് സമീപമാണ് അപകടമെന്ന് സൗദി ഗവണ്‍മെന്റ് ചാനലായ അല്‍ ഇഖ്ബാരിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആസിര്‍ പ്രവിശ്യയിലെ ഡെപ്യട്ടി ഗവര്‍ണറായ ബിന്‍ മുക്രിന്‍ ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ സഞ്ചരിക്കുമ്പോളായിരുന്നു അപകടം. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം യെമനില്‍ നിന്ന് അയച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി അവകാശപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളത്തിന് സമീപമാണ് ഇത്.

സൗദിയില്‍ കഴിഞ്ഞ ദിവസമാണ് 11 രാജകുമാരന്മാരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരത്തില്‍ പിടിമുറുക്കുകയാണ്. അഴിമതി വിരുദ്ധ സമിതിയുടെ അദ്ധ്യക്ഷനും സല്‍മാനാണ്. നാല് മന്ത്രിമാരെ പുറത്താക്കി. മുന്‍ കിരീടാവകാശിയായ മുഖ്‌റിന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മകനാണ് മന്‍സൂര്‍ മുഖ്‌റിന്‍. 2015ല്‍ അബ്ദുള്ള രാജാവിന്റെ മരണ ശേഷം സല്‍മാന്‍ രാജാവായപ്പോള്‍ അബ്ദുള്‍ അസീസ് കിരീടാവകാശിയായി. എന്നാല്‍ അബ്ദുള്‍ അസീസിനെ മാറ്റി നയിഫ് രാജകുമാരനെ സല്‍മാന്‍ രാജാവ് കിരീടാവകാശിയാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍