UPDATES

വിപണി/സാമ്പത്തികം

“പ്യാരേ ദേശ് വാസിയോം”, 2000 രൂപ നോട്ട് പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ധന മന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യകാന്ത് ഘോഷ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. എസ്ബിഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 500, 1000 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ കൊണ്ടുവന്നത്. ധന മന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യകാന്ത് ഘോഷ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് ആവശ്യമായിരുന്ന കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ കൊണ്ടുവരാതെ 2000 രൂപയുടെ നോട്ട് കൊണ്ടുവന്നതും വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഡിസംബര്‍ എട്ടിലെ കണക്ക് പ്രകാരം 7,30,800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ വിപണിയിലുള്ളത്. എന്നാല്‍ മാര്‍ച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകള്‍ ഏകദേശം 3,50,100 കോടിയുടേതാണ്. അതേസമയം ആര്‍ബിഐ 1696 കോടി 500ന്റെ നോട്ടുകളും 365.4 കോടി 2000 ത്തിന്റെ നോട്ടുകളുമാണ് ഡിസംബര്‍ എട്ട് വരെ അച്ചടിച്ചത്. ഇത് രണ്ടും കൂടി ഏകദേശം 15,78,700 കോടി മൂല്യം വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍