UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോക്ക് ചൂണ്ടിയപ്പോള്‍ പേടി തോന്നി, ഞാന്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു: ഉമര്‍ ഖാലിദ്‌

കഴിഞ്ഞ രണ്ട് വര്‍ഷമായി ഭരിക്കുന്ന സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ട്രോള്‍ ആര്‍മിയില്‍ നിന്ന് നിരന്തരം ഇത്തരം ഭീഷണികള്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ഇത്തരമൊരു ആക്രമണത്തില്‍ അദ്ഭുതമില്ലെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

തനിക്ക് നേരെ അക്രമി തോക്ക് ചൂണ്ടിയപ്പോള്‍ ഒരു നിമിഷം ഭയന്നുപോയെന്ന് വിദ്യാര്‍ത്ഥി നേതാവും പൊതുപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദ്. ഈ സമയം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഓര്‍ത്തുപോയെന്നും അവരുടെ നില തന്നെയാണ് തനിക്കുമുണ്ടായിരിക്കുന്നതെന്ന് തോന്നിയതുമായി ഉമര്‍ ദ ക്വന്റിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് നന്ദി. അവരാണ് എന്റെ ജീവന്‍ രക്ഷിച്ചത്. വെറുപ്പിന്റെ അടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ക്കെതിരായ ഒരു പരിപാടിക്കെത്തിയപ്പോളാണ് തനിക്ക് നേരം വെടിവയ്പുണ്ടായതെന്ന് ഉമര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷമായി ഭരിക്കുന്ന സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ട്രോള്‍ ആര്‍മിയില്‍ നിന്ന് നിരന്തരം ഇത്തരം ഭീഷണികള്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ഇത്തരമൊരു ആക്രമണത്തില്‍ അദ്ഭുതമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും എതിര്‍ക്കുന്നവരുമെല്ലാം ഭീഷണി നേരിടുന്ന ഭീതിദമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. ന്യൂഡല്‍ഹിയിലെ റാഫി മാര്‍ഗില്‍, കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ‘ഫ്രീഡം വിത്ത് ഔട്ട് ഫിയര്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമര്‍ ഖാലിദിന് നേരെ, സമീപത്തെ ചായക്കടയില്‍ ചായ കുടിച്ച് നില്‍ക്കുമ്പോളായിരുന്നു ആക്രമണമുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍