UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാപാര ക്രമക്കേട്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുടെ കമ്പനിക്ക് സെബിയുടെ പിഴ ശിക്ഷ

2011 ജനുവരിക്കും ജൂണിനുമിടയിലുള്ള ഇടപാടുകളുടെ പേരിലാണ് കമ്പനികള്‍ക്ക് പിഴയിട്ടത്. 2016 മേയില്‍ ഈ 22 കമ്പനികള്‍ക്ക് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി അടക്കമുള്ളവരുടെ 22 കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പിഴ ശിക്ഷ. വ്യാപാര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജയ് രുപാണിയുടെ ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി (എച്ച് യു എഫ്) അടക്കമുള്ള കമ്പനികള്‍ക്ക് പിഴയിട്ടത്. സാരംഗ് കെമില്‍സ് എന്ന കമ്പനിയിലെ ഓഹരി ക്രമക്കേടുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പിഴയിട്ടത്. 6.9 കോടി രൂപയാണ് 22 കമ്പനികള്‍ക്കും കൂടി കമ്പനികള്‍ക്ക് പിഴയിട്ടിരിക്കുന്നത്. രുപാണിയുടെ കമ്പനിക്ക് 15 ലക്ഷം രൂപയാണ് പിഴ.

ബ്രോക്കര്‍മാര്‍ക്ക് എട്ട് ലക്ഷം രൂപ വീതം പിഴയിട്ടു. 2011 ജനുവരിക്കും ജൂണിനുമിടയിലുള്ള ഇടപാടുകളുടെ പേരിലാണ് കമ്പനികള്‍ക്ക് പിഴയിട്ടത്. 2016 മേയില്‍ ഈ 22 കമ്പനികള്‍ക്ക് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഓഹരിവിലയിലെ ക്രമക്കേടിനും സെക്യൂരിറ്റി മാര്‍ക്കറ്റില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതിനുമാണ് എച്ച് യു എഫിനെതിരായ നടപടി.

2011 ജനുവരി മൂന്ന് – ജൂണ്‍ എട്ട് – സാരംഗ് കെമിക്കല്‍സ് ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് സെബി അന്വേഷണം നടത്തുന്നു.

2015 ജൂലായ് 13 – അബ്ജുഡിക്കേഷന്‍ നടപടികള്‍ തുടങ്ങുന്നു.

2016 മേയ് ആറ് – 22 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയ്ക്കുന്നു. വിജയ് രുപാണിയുടെ കമ്പനി ഇതിനോട് പ്രതികരിച്ചതേ ഇല്ല.

22 കമ്പനികള്‍ 18ാമതായാണ് രുപാണിയുടെ കമ്പനിയെ സെബി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍