UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ കള്ളനെന്ന് വിളിച്ചു: രമ്യക്കെതിരെ രാജ്യദ്രോഹ കേസ്

മോദിയുടെ മെഴുക് പ്രതിമയില്‍ മോദി തന്നെ ചോര്‍ (കള്ളന്‍) എന്ന് ഹിന്ദിയില്‍ പെയിന്റ് ചെയ്യുന്ന ചിത്രമാണ് രമ്യ പോസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യക്കെതിരെ (ദിവ്യ സ്പന്ദന) യുപി പൊലീസിന്‍റെ രാജ്യദ്രോഹ കേസ്. മോദിയുടെ മെഴുക് പ്രതിമയില്‍ മോദി തന്നെ ചോര്‍ (കള്ളന്‍) എന്ന് ഹിന്ദിയില്‍ പെയിന്റ് ചെയ്യുന്ന ചിത്രമാണ് രമ്യ പോസ്റ്റ് ചെയ്തത്. ചോര്‍ പിഎം ചുപ് ഹേ (കള്ളന്‍ പ്രധാനമന്ത്രി മിണ്ടുന്നില്ല) എന്ന ഹാഷ് ടാഗിനൊപ്പമാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരു ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഐടി ആക്ടിലെ സെക്ഷന്‍ 67, സെക്ഷന്‍ 124 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്‌നൗ സ്വദേശിയായ സയിദ് റിസ്വാന്‍ അഹമ്മദ് എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്‍ ഹെഡ് ആണ് മുന്‍ എംപിയായ രമ്യ.

എഫ്‌ഐആറിന്റെ ഫോട്ടോ അഭിഭാഷകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ലീഗല്‍ ടീം കൂടുതല്‍ ആക്ടീവ് ആകണമെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. ട്വീറ്റ് പിന്‍വലിക്കാന്‍ രമ്യ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത് എന്നാണ് റിസ്വാന്‍ പറയുന്നത്. പ്രധാനമന്ത്രി മോദിക്കെതിരായ ആക്രമണം ഇന്ത്യന്‍ റിപ്പബ്ലിക്കിനെതിരായ ആക്രമണമാണ് എന്ന് റിസ്വാന്‍ അഭിപ്രായപ്പെടുന്നത്. തനിക്ക് ബിജെപിയുമായോ ആര്‍എസ്എസുമായോ യാതൊരു ബന്ധവുമില്ലെന്നും റിസ്വാന്‍ പ്രത്യേകം പറയുന്നു.

അതേസമയം തനിക്ക് മാത്രമായി ഈ കേസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും അപകീര്‍ത്തി കേസുമായി ബിജെപിയും രംഗത്തുവരണമെന്നും റിസ്വാന്‍ പറഞ്ഞു. വിഭോര്‍ ആനന്ദ് എന്ന തന്റെ സുഹൃത്ത് രമ്യക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടകേസ് കൊടുക്കാന്‍ പോവുകയാണെന്നും ഇതിനായി ക്രൗഡ് ഫണ്ടിംഗ് പ്‌ളാറ്റ്‌ഫോമില്‍ പണം പിരിക്കുന്നുണ്ടെന്നും വിഭോര്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും വിഭോര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി മോദി കള്ളനാണ് എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്.

വെള്ളപ്പൊക്ക ബാധിതര്‍ക്കൊപ്പമുള്ള മോദിയുടെ ഒറിജിനല്‍ ഫോട്ടോ കാണിക്കാമോ? 25000 രൂപ തരാമെന്ന് രമ്യ

ശശി തരൂരിനെ മറികടന്ന് രാഹുൽ ഗാന്ധി; ഈ നേട്ടം രമ്യയുടേതു കൂടി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍