UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിജിപി നിയമനം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി വിധിയുണ്ടായിട്ടും ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിവിധിയനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയ ഉടന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. നിയമ സെക്രട്ടറിയുടെ ഉപദേശത്തിന് ശേഷം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണ്. മുസ്ലീംലീഗിലെ എം ഉമ്മര്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സുപ്രീംകോടതി വിധിയുണ്ടായിട്ടും ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ആരാണ് ഡിജിപിയെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്ന് എം ഉമ്മര്‍ എംഎല്‍എ ചോദിച്ചു. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപി ഇല്ലാത്ത അവസ്ഥയാണെന്ന് എം ഉമ്മര്‍ പറഞ്ഞു. അതേസമയം പരിതാപകരമായ വിഷയാവതരണം എന്നാണ് അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ വിശേഷണം. ആരാണ് ഡിജിപി എന്ന ചോദ്യത്തിന് സര്‍ക്കാര്‍ നിയമിച്ചയാള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധി അന്തിമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാണ് ഡിജിപിയെന്ന്‍ മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് ലജ്ജാകരമായ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. വിധി വന്ന് എട്ട് ദിവസമായിട്ടും നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി റിവിഷന്‍ ഹര്‍ജി കൊടുക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍