UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സത്യം തെളിഞ്ഞു, ഒപ്പം നിന്നവര്‍ക്ക് നന്ദി: സെന്‍കുമാര്‍

കേഡര്‍ പോസ്റ്റുകളില്‍ നിയമിക്കെപ്പട്ട ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തിനുള്ളില്‍ മാറ്റണമെങ്കില്‍ സംവിധാനങ്ങളുണ്ട്. അതാന്നും തെന്റ കേസില്‍ പാലിക്കപ്പെട്ടില്ല.

സത്യം തെളിഞ്ഞെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നും ഡിജിപി സ്ഥാനത്ത് സുപ്രീംകോടതി പുനസ്ഥാപിച്ച ടിപി സെന്‍കുമാര്‍. സര്‍ക്കാരിനോട് വിരോധമില്ല. എന്നാല്‍ ഒരു കാലത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തനിക്കെതിരെ ഉണ്ടായത് എന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ജോലി ചെയ്തതിന്‍റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന പ്രകാശ് സിംഗ് കേസിന്റെ തുടര്‍ച്ചയാണ് വിധി. വിരമിക്കുന്ന വര്‍ഷത്തില്‍ മറ്റൊരു വരുമാനവുമില്ലാതെ ഒരാള്‍ക്കും ഇങ്ങനെ കേസുകളുമായി മുന്നോട്ടു പോകാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം വിധികള്‍ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ വിധി നടപ്പാക്കുന്നത് വരെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേഡര്‍ പോസ്റ്റുകളില്‍ നിയമിക്കെപ്പട്ട ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തിനുള്ളില്‍ മാറ്റണമെങ്കില്‍ സംവിധാനങ്ങളുണ്ട്. അതാന്നും തെന്റ കേസില്‍ പാലിക്കപ്പെട്ടില്ല. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നത് എങ്ങനെയാണ് ശരിയാവുക. ഏത് സര്‍ക്കാറിന്റെയും നിയമപരമായ കാര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉദ്യേഗസ്ഥരുടെ കടമയാണ് എന്നിരിക്കെ ഇഷ്ടമുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വേര്‍തിരിവ് എന്തിന് എന്നും സെന്‍കുമാര്‍ ചോദിച്ചു. ജിഷ കേസില്‍ സമ്മര്‍ദ്ദമുണ്ടായപ്പോഴും ആരെയെങ്കിലും പിടിച്ച് പ്രതിയാക്കിയില്ല എന്നതാണ് താന്‍ ചെയ്തത്. എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും സത്യസന്ധമായി പ്രവര്‍ത്തിക്കുകയല്ലേ വേണ്ടതെന്നും സെന്‍കുമാര്‍ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍