UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി മോദിക്ക് സിയോള്‍ സമാധാന സമ്മാനം

കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ കൈവരിച്ച പുരോഗതിക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മോദി അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 14ാമത് സിയോള്‍ സമാധാന പുരസ്‌കാരം. ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ് സിയോള്‍ പീസ് പ്രൈസ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ മോദിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. നേരത്തെ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ബാന്‍ കി മൂണ്‍, ആഞ്ജല മെര്‍ക്കല്‍ എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ കൈവരിച്ച പുരോഗതിക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മോദി അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. ലോകത്തെല്ലായിടത്തും സമാധാനമുണ്ടാകട്ടെ എന്ന് സംസ്‌കൃത വാക്യങ്ങള്‍ ഉദ്ധരിച്ച് മോദി പറഞ്ഞു. തനിക്ക് ലഭിച്ച സമ്മാന തുക നമാമി ഗംഗ പദ്ധതിക്ക് നീക്കിവയ്ക്കുന്നതായി മോദി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍