ലെഫ്.ഗവര്‍ണറുമായി ഡല്‍ഹിയിലേത് പോലെ നിരന്തര സംഘര്‍ഷത്തിലായിരുന്നു പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും മന്ത്രിമാരും.
ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി, പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുത് എന്ന് മദ്രാസ് ഹൈക്കോടതി. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ ലെഫ്.ഗവര്‍ണറുമായി ഡല്‍ഹിയിലേത് പോലെ നിരന്തര സംഘര്‍ഷത്തിലായിരുന്നു പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും മന്ത്രിമാരും.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നടപ്പാക്കുന്നത് ലെഫ്.ഗവര്‍ണര്‍ തടയുന്നതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍മാരും ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേ ധര്‍ണ സംഘടിപ്പിച്ചിരുന്നു. രാത്രി ഗവര്‍ണറുടെ ഔദ്യോഗിക വസതിയിടെ പുറത്ത് കിടന്നുറങ്ങിയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. റേഷ്ന് പദ്ധതി അടക്കമുള്ള സര്‍ക്കാരിന്റെ വിവിധ പദ്ധതികളും തീരുമാനങ്ങളും നടപ്പാക്കുന്നത് ലെഫ്.ഗവര്‍ണര്‍ തടഞ്ഞിരുന്നു.
സിപിഐ നേതാവ് ടി മുരുഗന് കിരണ്‍ ബേദിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ കഴിഞ്ഞ വര്‍ഷം സമീപിച്ചിരുന്നു. രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രി നാരായണ സ്വാമി കിരണ്‍ ബേദിക്കെതിരെ പരാതി നല്‍കിയിരുന്നു.