രണ്ട് വര്‍ഷം മുമ്പത്തെ പരാതിയിലാണ് വെസ്റ്റേണ്‍ കമാന്റ് കോടതിയുടെ വിധി. ജിസിഎം ഉത്തരവ് ആര്‍മി ചീഫ് അടക്കുമുള്ള മേലധികാരികള്‍ക്ക് കൈമാറും.
യുവ വനിത ഓഫീസറുടെ ലൈംഗികാതിക്രമ പരാതിയില്‍ ഇന്ത്യന്‍ ആര്‍മി മേജര്‍ ജനറലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ജനറല്‍ കോര്‍ട്ട് മാര്‍ഷലിന്റേതാണ് ഉത്തരവ്. രണ്ട് വര്‍ഷം മുമ്പത്തെ പരാതിയിലാണ് വെസ്റ്റേണ്‍ കമാന്റ് കോടതിയുടെ വിധി. ജിസിഎം ഉത്തരവ് മേലധികാരികള്‍ക്ക് കൈമാറും – ആര്‍മി ചീഫ് അടക്കുമള്ളവര്‍ക്ക്. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിര്‍ണായക പങ്കുണ്ടായിരുന്നയാളാണ് പിരിച്ചുവിടപ്പെട്ടിരിക്കുന്നത് എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഉദ്യോഗസ്ഥന്‍ തനിക്കെതിരായ ആരോപണം നിഷേധിച്ചു. സൈന്യത്തിലെ വിഭാഗീയതയാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. ഉന്നത അധികാരികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ആര്‍മി ആക്ട് സെക്ഷന്‍ 69, 354 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. നാഗാലാന്റില്‍ അസം റൈഫില്‍സിലാണ് ഈ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചിരുന്നത്. ആര്‍മി ക്യാപ്റ്റനായ യുവതിയാണ് പരാതിക്കാരി. ഈ വര്‍ഷം ജൂണിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ തുടങ്ങിയത്.