UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചു: എംജി കോളേജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

എബിവിപി വിട്ടുവന്ന വിദ്യാര്‍ത്ഥികളെ ചേര്‍ത്താണ് കഴിഞ്ഞദിവസം എസ്എഫ്‌ഐ എംജി കോളേജില്‍ യൂണിറ്റ് രൂപീകരിച്ചത്.

എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംജി കോളേജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. കോളേജ് ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിടുന്നെന്ന് ആരോപിച്ച് ഇന്ന് രാവിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രകടനം നടത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

കോളേജിനുള്ളിലുണ്ടായിരുന്ന എബിവിപി പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും എസ്എഫ്‌ഐയുടെ പ്രകടനത്തിന് നേരെ കല്ലെറിയുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞതോടെ എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇരുകൂട്ടരും തമ്മിലടിച്ചതോടെ കോളേജ് സംഘര്‍ഷഭൂമിയായി.

തുടര്‍ന്ന് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രവേശിക്കുന്നത് പോലീസ് തടയുകയും ചെയ്തു. എബിവിപി വിട്ടുവന്ന വിദ്യാര്‍ത്ഥികളെ ചേര്‍ത്താണ് കഴിഞ്ഞദിവസം എസ്എഫ്‌ഐ എംജി കോളേജില്‍ യൂണിറ്റ് രൂപീകരിച്ചത്.

വീഡിയോ -വിഷ്ണു എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍