UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാജ്യം ഭരിക്കുന്ന ക്രിമിനലുകള്‍ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു”: ഷബ്നം ഹാഷ്മി

ഫാഷിസം ഏത് വരെ എത്തി എന്ന കാര്യത്തില്‍ നമുക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായേക്കാം. എന്നാല്‍ ഫാഷിസത്തിന്റെ 14 സവിശേഷതകള്‍ നോക്കിയില്‍ ഇന്ത്യ അതില്‍ 50 ശതമാനം പിന്നിട്ടുകഴിഞ്ഞു.

ശബരിമല കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലൂടെ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തുകയാണ് എന്നും അത് ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ ഈ രാജ്യം ഭരിക്കുന്ന ക്രിമിനലുകള്‍ ആണെന്നും സാമൂഹ്യപ്രവര്‍ത്തക ഷബ്‌നം ഹാഷ്മി. കോടതിവിധികളെ തെരുവില്‍ നേരിടാന്‍ ശ്രമിക്കുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. ഫാഷിസം ഏത് വരെ എത്തി എന്ന കാര്യത്തില്‍ നമുക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായേക്കാം. എന്നാല്‍ ഫാഷിസത്തിന്റെ 14 സവിശേഷതകള്‍ നോക്കിയില്‍ ഇന്ത്യ അതില്‍ 50 ശതമാനം പിന്നിട്ടുകഴിഞ്ഞു. എല്ലാ മതനിരപക്ഷേ കക്ഷികളും സഹകരിക്കണം – ഷബ്‌നം ഹാഷ്മി ആവശ്യപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വീ ദ പീപ്പിള്‍ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഷബ്‌നം ഹാഷ്മി.

ഈ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി ഭരണഘടനയെ സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഭാവിയിലെ പ്രതിരോധ സാധ്യതകളെല്ലാം ഇല്ലാതാകും. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കേരളത്തെ പോലെ ഇത്തരത്തില്‍ സ്വതന്ത്രമായി എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിക്കാന്‍ കഴിയുന്ന വേദികള്‍ കിട്ടാറില്ല. ഗുജറാത്തില്‍ വര്‍ഷങ്ങളായി ഭരണഘടനയേയും സമാധാനത്തേയും നമ്മുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കാനായി ഓഡിറ്റോറിയങ്ങള്‍ കിട്ടാറില്ല. മോദി സര്‍ക്കാരിനെതിരെ ഒന്നും സംസാരിക്കില്ല എന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം നിങ്ങള്‍ക്ക് വേദികള്‍ കിട്ടും. ഇക്കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റ് ജനങ്ങള്‍ക്ക് മാതൃകയായി മുന്നില്‍ നില്‍ക്കണം – ഷബ്‌നം ഹാഷ്മി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍