UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യയും നര്‍ത്തകിയുമായ ശാന്തി അന്തരിച്ചു

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യയും നര്‍ത്തകിയുമായ ശാന്തി (36) അന്തരിച്ചു. ഇന്ന് വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതമാണ് മരണകാരണം. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. ബിജിബാലിന്റെ സംഗീതത്തില്‍ ‘സകലദേവ നുതെ’ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ദേവദത്താണ് മകന്‍. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍