UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“2014ല്‍ അധികാരത്തിലേറ്റിയ യുപിയും ബിഹാറും 2019ല്‍ ബിജെപിയുടെ കുഴി തോണ്ടും”: ശരദ് യാദവ്‌

2014ല്‍ ബിജെപി ഡല്‍ഹി പിടിച്ചത് ഗംഗാതടത്തിന്റെ (യുപി, ബിഹാര്‍) പിന്തുണയോടെയാണ്. 2019ല്‍ ഈ ഗംഗാതടം തന്നെ ബിജെപിയെ കുഴിച്ചുമൂടും – ശരദ് യാദവ് പറഞ്ഞു.

2014ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ എറ്റവുമധികം സഹായം ചെയ്തത് ഉത്തര്‍പ്രദേശും ബിഹാറുമാണെന്നും 2019ല്‍ ഈ സംസ്ഥാനങ്ങള്‍ തന്നെ ബിജെപിയുടെ കുഴി തോണ്ടുമെന്നും ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരദ് യാദവ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ബിജെപിയ തകര്‍ത്ത് അധികാരത്തിലെത്തുമെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശരദ് യാദവ് അഭിപ്രായപ്പെട്ടു. 2014ല്‍ മുന്നോട്ടുവച്ച ഒരു വാഗ്ദാനം പോലും മോദി സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ജനങ്ങള്‍ ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ താല്‍പര്യപ്പെടുന്നു.

മോദി, അദ്ദേഹം ചായ വിറ്റുനടന്നതിനെക്കുറിച്ച് പറഞ്ഞ സഹതാപം നേടാന്‍ നോക്കുകയാണ്. അദ്ദേത്തിന്റെ പാര്‍ട്ടിക്കാരാകട്ടെ രാമക്ഷേത്രം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെപ്പറ്റി ബിജെപിക്ക് ഒന്നും പറയാനില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ജനങ്ങളുടെ ക്ഷമ നശിച്ചുകഴിഞ്ഞു. വലിയ ദുരിതത്തിലാണ് അവര്‍. അവര്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. 2014ല്‍ ബിജെപി ഡല്‍ഹി പിടിച്ചത് ഗംഗാതടത്തിന്റെ (യുപി, ബിഹാര്‍) പിന്തുണയോടെയാണ്. 2019ല്‍ ഈ ഗംഗാതടം തന്നെ ബിജെപിയെ കുഴിച്ചുമൂടും – ശരദ് യാദവ് പറഞ്ഞു.

യുപിയിലും ബിഹാറിലും ആകെയുള്ള 120 സീറ്റില്‍ (യുപി 80, ബിഹാര്‍ 40) 104ലും ബിജെപിയാണ് 2014ല്‍ ജയിച്ചത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടേയും ബി എസ് പിയുടേയും സഖ്യം കാര്യങ്ങളാകെ മാറ്റിയിരിക്കുകയാണ്. ബിഹാറില്‍ എന്‍ഡിഎ പക്ഷത്ത് നിന്നും പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യത്തിനൊപ്പം കൊണ്ടുവരാനുള്ള ചര്‍ച്ചകളില്‍ സജീവമാണ് ശരദ് യാദവ്. കേന്ദ്ര മന്ത്രിയും ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) നേതാവുമായ ഉപേന്ദ്ര കുശ്വാഹയുമായി ശരദ് യാദവ് ചര്‍ച്ച നടത്തിയിരുന്നു. ആര്‍എല്‍എസ്പിയും ലോക്താന്ത്രിക് ജനതാ ദളും ലയിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ശരദ് യാദവ് ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ബിജെപിയും ജെഡിയുവുമായി ആര്‍ എല്‍ എസ് പിക്കുള്ള അകല്‍ച്ച പ്രകടമാണ്. ബിജെപി തങ്ങള്‍ക്ക് നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ തീരെ കുറവാണ് എന്ന് കുശ്വാഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സീറ്റ് വിഭജന പ്രശ്‌നം പരിഹരിക്കുന്നതിനായി കുശ്വാഹ ഈ മാസം 30 വരെയാണ് ബിജെപിക്ക് സമയം നല്‍കിയിരിക്കുന്നത്.

വാഗ്ദാനങ്ങളൊന്നും പാലിക്കാതെ കോണ്‍ഗ്രസിനെ ആക്രമിച്ച് നടക്കുകയാണ് മോദി. ജനങ്ങള്‍ കോണ്‍ഗ്രസിനെ ശിക്ഷിച്ച് പുറത്താക്കുകയും നിങ്ങളെ അധികാരത്തിലെത്തിക്കുകയുമായിരുന്നു. എന്നിട്ട് നിങ്ങളിപ്പോള്‍ കോണ്‍ഗ്രസിനെ ചീത്ത വിളിച്ച് നടക്കുകയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തും, ഗംഗാനദി ശുചീകരിക്കും – ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. പകരം ജനദ്രോഹകരമായ നോട്ട് നിരോധനവും ജി എസ് ടിയും കൊണ്ടുവരുകയും ചെറുകിട കച്ചവടക്കാരെ തകര്‍ക്കുകയും ചെയ്തു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, എണ്ണ വില വര്‍ദ്ധന – ഇതൊക്കെയാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെന്ന് ശരദ് യാദവ് പറഞ്ഞു.

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

“എത്ര കാലം അവരുടെ കളത്തില്‍ കളിക്കും”? കൈരാന പറയുന്നത്

കൈരാന അരക്കിട്ടുറപ്പിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത; മോദിയുടെ ‘ഫിറ്റ്‌നസ് ചാലഞ്ച്’ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍