UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ കരാര്‍: മോദിയെ പിന്തുണച്ച് ശരദ് പവാര്‍; “ഉദ്ദേശശുദ്ധിയില്‍ സംശയമില്ല”

രാഷ്ട്രീയ താല്‍പര്യത്തിന് മുകളില്‍ ദേശീയ താല്‍പര്യത്തെ കാണുകയും സത്യം പറയുകയും ചെയ്ത മുന്‍ പ്രതിരോധ മന്ത്രി ശരദ് പവാറിന് നന്ദി എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

റാഫേല്‍ യുദ്ധവിമാന കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്ന് പവാര്‍ പറഞ്ഞു. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ പവാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ട്വീറ്റ് എത്തി. രാഷ്ട്രീയ താല്‍പര്യത്തിന് മുകളില്‍ ദേശീയ താല്‍പര്യത്തെ കാണുകയും സത്യം പറയുകയും ചെയ്ത മുന്‍ പ്രതിരോധ മന്ത്രി ശരദ് പവാറിന് നന്ദി എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. താങ്കളുടെ സഖ്യകക്ഷി നേതാവ് പറയുന്നത് വിശ്വസിക്കുകയായിരിക്കും ബുദ്ധിപരമെന്ന് രാഹുല്‍ ഗാന്ധിയെ അമിത് ഷാ ഉപദേശിച്ചു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി എന്‍സിപി ഉറച്ച് നില്‍ക്കുമെന്ന് കരുതുന്നതിനിടെയാണ് മോദിയെ ന്യായീകരിച്ച് പവാര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റാഫേല്‍ കരാറില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണം മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടതിലാണ് പ്രധാനമന്ത്രിയെ പിന്തുണച്ച് പവാര്‍ രംഗത്തെത്തിയിരിക്കുന്നത്. റാഫേല്‍ കരാര്‍ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നാണ് മോദി സര്‍ക്കാരിന്റെ ആവശ്യം. അതേസമയം മോദിക്ക് പവാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്‍സിപി വക്താവ് നവാബ് മാലിക് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍