UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണാബിന്റെ റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂരിന്റെ മാനനഷ്ട കേസ്

അര്‍ണാബിനും റിപ്പബ്ലിക് ടിവിക്കും എതിരെ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

തനിക്കെതിരെ അടിസ്ഥാനരഹിതമായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ആരോപണങ്ങളും നടത്തിയെന്ന് ആരോപിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂര്‍ എംപിയുടെ മാനനഷ്ട കേസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ മൊഴി രേഖപ്പെടുത്തിയതായും ശശി തരൂര്‍ പറഞ്ഞു.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവിക്കെതിരെ തരൂര്‍ മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്. അര്‍ണാബിനും റിപ്പബ്ലിക് ടിവിക്കും എതിരെ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍