UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിക്കാന്‍ വേണ്ടി കള്ളക്കഥകള്‍ പറയരുത്; മോദിയുടെ ‘പാക്കിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ ശത്രുഘ്നന്‍ സിന്‍ഹ

ആര്‍ക്കെങ്കിലും ടാഗ് ചെയ്യുകയോ ആരുടെയെങ്കിലും പേര് പറയുകയോ ചെയ്തിട്ടില്ലെങ്കിലും സിന്‍ഹയുടെ വിമര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയാണ് എന്നു വ്യക്തമാണ്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടു എന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ ശത്രുഘ്നന്‍ സിന്‍ഹ.

“ബഹുമാനപ്പെട്ട സര്‍, ഏതുവിധേനയും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി, തിരഞ്ഞെടുപ്പിന്റെ അന്ത്യ ഘട്ടത്തില്‍ കിംവദന്തികളും അവിശ്വസനീയ കഥകളുമായി രാഷ്ട്രീയ നേതാക്കളെ നേരിടുന്നത് ശരിയാണോ?” എന്നാണ് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. “അവരെ പാക് ഹൈക്കമ്മീഷണറും സൈനിക മേധാവികളുമായി ബന്ധപ്പെടുത്തുന്നത് അവിശ്വസനീയമം” എന്നു സിന്‍ഹ പറയുന്നു.

ഇതുപോലുള്ള കഥകളുമായി തിരഞ്ഞെടുപ്പിനെ നേരിടാതെ ബിജെപി നടപ്പിലാക്കിയ വികസനത്തെ കുറിച്ച് സംസാരിക്കാനും ശത്രുഘ്നന്‍ സിന്‍ഹ ആവശ്യപ്പെടുന്നുണ്ട്. “തിരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയവത്ക്കരിക്കരുത്. നമുക്ക് ആരോഗ്യകരമായ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പിലേക്കും മടങ്ങിപ്പോകാം” എന്നും സിന്‍ഹ ആഹ്വാനം ചെയ്യുന്നു.

ആര്‍ക്കെങ്കിലും ടാഗ് ചെയ്യുകയോ ആരുടെയെങ്കിലും പേര് പറയുകയോ ചെയ്തിട്ടില്ലെങ്കിലും സിന്‍ഹയുടെ വിമര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയാണ് എന്നു വ്യക്തമാണ്. ഈ അടുത്തകാലത്ത് മോദിയെ ‘ചായ് വാല’ എന്നു പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ് വലിയ വിവാദമായിരുന്നു.

മോദിയെ തിരുത്തി മുന്‍ കരസേന മേധാവി ദീപക് കപൂര്‍; മണിശങ്കര്‍ അയ്യരുടെ വസതിയിലെ അത്താഴവിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിട്ടില്ല- ദീപക് കപൂര്‍

നരേന്ദ്ര മോദിയെ ‘തരംതാണവന്‍’ എന്നു വിളിച്ചതിന്റെ ഒരു ദിവസം മുന്‍പ് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ചാണ് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു ബിജെപിയുടെ ആരോപണം.

മോദിയെ ‘ചായക്കടക്കാരന്‍’ എന്നു വിളിച്ച് ശത്രുഘ്നന്‍ സിഹ്ന; ഇത് ജഡ്ജിമാര്‍ പോലും കൊല്ലപ്പെടുന്ന കാലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍