UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങളെ നിങ്ങളുടെ വാതിലില്‍ മുട്ടിക്കരുത്: കേന്ദ്ര സര്‍ക്കാരിനെതിരെ ദുബായ് ഷെയ്ഖ്

രണ്ടാമത്തേതിനേക്കാള്‍ ആദ്യ വിഭാഗക്കാര്‍ അധികാരത്തില്‍ കൂടുതലുണ്ടെങ്കിലേ സര്‍ക്കാരുകള്‍ക്കും രാജ്യങ്ങള്‍ക്കും വിജയകരമായി മുന്നോട്ടുപോകാനാവൂ – തുടര്‍ച്ചയായുള്ള രണ്ട് ട്വീറ്റുകളില്‍ ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

പ്രളയ ദുരിതം നേരിടുന്ന കേരളത്തിനുള്ള യുഎഇയുടെ സാമ്പത്തിക സഹായം നിരസിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിന്‍ അല്‍ മഖ്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദിന്റെ രൂക്ഷ വിമര്‍ശനം. യുഎഇയുടെ നൂറ് മില്യണ്‍ ഡോളര്‍ (700 കോടി രൂപയ്ക്ക് അടുത്ത്) സഹായം സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും വാദപ്രതിവാദങ്ങളും മുറുകവെയാണ് കേരളത്തെ സഹായിക്കാനുള്ള തങ്ങളുടെ സന്നദ്ധതയും സഹായമെത്തിക്കുന്നതിലുള്ള തടസങ്ങളും പ്രതിസന്ധികളും വ്യക്തമായി സൂചിപ്പിച്ചുള്ള ട്വീറ്റുകള്‍.

രണ്ട് തരത്തിലുള്ള ഭരണാധികാരികളാണുള്ളതെന്ന് ഷെയ്ഖ് ചൂണ്ടാക്കാട്ടുന്നു. ജനങ്ങളെ സേവിക്കാന്‍ താത്പര്യപ്പെടുന്നവരും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരുമാണ് ആദ്യത്തേത്. ജനജീവിതം പുരോഗതിയിലേയ്ക്ക് നയിക്കുന്നതാണ് ഇത്തരം അധികാരികളുടെ നേട്ടം. അവര്‍ തുറന്ന മനസോടെ പെരുമാറുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു. എല്ലായ്‌പ്പോഴും ജനനന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.

രണ്ടാമത്തെ കൂട്ടരുടെ പ്രവൃത്തികള്‍ ജനജീവിതം കൂടുതല്‍ ദു:സഹമാക്കുന്നു. അവരുടെ സന്തോഷം ജനങ്ങളെ അവരുടെ ദയയ്ക്കായി കാത്തുനിര്‍ത്തുന്നതിലും യാചിപ്പിക്കുന്നതിലുമാണ്. രണ്ടാമത്തേതിനേക്കാള്‍ ആദ്യ വിഭാഗക്കാര്‍ അധികാരത്തില്‍ കൂടുതലുണ്ടെങ്കിലേ സര്‍ക്കാരുകള്‍ക്കും രാജ്യങ്ങള്‍ക്കും വിജയകരമായി മുന്നോട്ടുപോകാനാവൂ – തുടര്‍ച്ചയായുള്ള രണ്ട് ട്വീറ്റുകളില്‍ ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

സംഘപരിവാറുകാരേ, പ്രളയത്താൽ മുറിപ്പെട്ട ഒരു ജനതയുടെ നെഞ്ചിൽ കയറി നിന്നാണ് നിങ്ങള്‍ നൃത്തം ചെയ്യുന്നത്

ഒരു പ്രകൃതിദുരന്തത്തെ രാഷ്ട്രീയനാടകമാക്കി നിങ്ങൾ മാറ്റുമ്പോൾ മലയാളികൾ രാഷ്ട്രീയം സംസാരിക്കരുതെന്ന് എങ്ങനെയാണ് പറയാൻ കഴിയുക?

‘ആ എഴുന്നൂറ് കോടി’: വാഴവെട്ടുന്ന ‘സംഘ’ ഗായകർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍