UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് യുഡിഎഫ് നേതാവ് ഷിബു ബേബി ജോണ്‍

സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാക്കളും ക്രൈസ്തവ സഭാ നേതൃത്വങ്ങളും രംഗത്തെത്തിയിരിക്കുന്നതിന് ഇടയിലാണ് യുഡിഎഫില്‍ നിന്ന് തന്നെ മദ്യ നയത്തിന് അനുകൂല പ്രതികരണം വന്നിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയും ആണെന്ന് മുന്‍ മന്ത്രിയും ആര്‍ എസ് പി നേതാവുമായ ഷിബു ബേബി ജോണ്‍. കേരള ചരിത്രത്തിലെ ഏറ്റവും വികസനോന്മുഖവും ജനകീയവുമായ ഭരണം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെതാണെന്ന് വാദിക്കുന്ന ഷിബു ബേബി ജോണ്‍, യുഡിഎഫിന് ഭരണത്തുടര്‍ച്ച നഷ്ടമാക്കിയത് തെറ്റായ മദ്യ നയം ആയിരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാക്കളും ക്രൈസ്തവ സഭാ നേതൃത്വങ്ങളും രംഗത്തെത്തിയിരിക്കുന്നതിന് ഇടയിലാണ് യുഡിഎഫില്‍ നിന്ന് തന്നെ മദ്യ നയത്തിന് അനുകൂല പ്രതികരണം വന്നിരിക്കുന്നത്.
“ബാർ പൂട്ടൽ”നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നത് കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടർഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള എല്‍ഡിഎഫ് നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട് – ഷിബു ബേബി ജോണ്‍ പറയുന്നു.

ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍