UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പ്രവര്‍ത്തകരെ ശിവസേന പുറത്താക്കി

തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും വന്ദേ മാതരവും ഭാരത് മാത കി ജയും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് കാശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പ്രവര്‍ത്തകരെ ശിവസേനയുടെ യുവജന സംഘടനയായ യുവസേനയില്‍ നിന്ന് പുറത്താക്കി. കര്‍ണാടക അതിര്‍ത്തിയിലുള്ള മഹാരാഷ്ട്രയിലെ യവത്മലിലാണ് സംഭവം. എട്ട് യുവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആക്രണണത്തെ യുവസേന പ്രസിഡന്റും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ അപലപിച്ചു. നിരപരാധികളെ ഒരിക്കലും ആക്രമിക്കരുത് എന്ന് ആദിത്യ താക്കറെ പറഞ്ഞു. ഭീകരതയ്‌ക്കെതിരെയാണ് രോഷം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ നിരപരാധികളായ സാധാരണക്കാര്‍ക്ക് എതിരെയല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറയുന്നു.

ദഹ്യാഭായ് പട്ടേല്‍ ശാരീരിക് ശിക്ഷണ്‍ മഹാവിദ്യാലയയിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കറ്റില്‍ പോയി രാത്രി താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോളായിരുന്നു ആക്രമണം. ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും വന്ദേ മാതരവും ഭാരത് മാത കി ജയും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഒരാഴ്ച മുമ്പുണ്ടായ സംഭവത്തില്‍ തങ്ങള്‍ ഭീതിയില്‍ തുടരുകയാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ എന്‍ഡിടിവിയോട് പറഞ്ഞത്. ഒന്നര വര്‍ഷമായി താമസിക്കുന്ന ഇവരോട് നാല് ദിവസത്തിനകം വീട് ഒഴിയണമെന്നാണ് ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ഡെറാഡൂണിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രണമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍