UPDATES

വാര്‍ത്തകള്‍

72 വര്‍ഷത്തേയ്ക്ക് മോദിയെ നിരോധിക്കണം: മോദി ബംഗാളില്‍ നടത്തിയത് നാണം കെട്ട പ്രസംഗമെന്ന് അഖിലേഷ് യാദവ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരുമെന്ന് മോദി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നാണം കെട്ട പ്രസംഗങ്ങളുടെ പേരില്‍ അദ്ദേഹത്തെ 72 മണിക്കൂര്‍ അല്ല 72 വര്‍ഷത്തേയ്ക്ക് വിലക്കണം എന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പശ്ചിമബംഗാളിലെ സെറാംപൂരില്‍ മോദി നടത്തിയത് നാണം കെട്ട പ്രസംഗമാണ് എന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരുമെന്ന് മോദി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പറഞ്ഞിരുന്നു. വികസനം ചോദിക്കുന്നു, നിങ്ങള്‍ പ്രധാന്‍ജിയുടെ നാണംകെട്ട പ്രസംഗം കേട്ടോ? 125 കോടി ഇന്ത്യക്കാരുടെ വിശ്വാസം നഷ്ടപ്പെട്ട ശേഷം അദ്ദേഹം ഇത്തരത്തിലുള്ള കുതിരക്കച്ചവട കാര്യങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. മോദിയുടെ കള്ളപ്പണ മനസ്ഥിതിയാണ് ഇക്കാര്യത്തിലൂടെ വ്യക്തമാകുന്നത് – അഖിലേഷ് പറഞ്ഞു.

ദീദീ, മേയ് 23ന് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ എല്ലായിടത്തും താമര വിരിയും. 40 എംഎല്‍എമാര്‍ ഞങ്ങളോടൊപ്പം ചേരും. 40 പേര്‍ ഞാനുമായി ബന്ധപ്പെടുന്നുണ്ട് – എന്നായിരുന്നു മോദി പറഞ്ഞത്. മോദിയും അമിത് ഷായും തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ബ്ലോക്ക് അംഗങ്ങള്‍ പോലും ആകാനുള്ള യോഗ്യതയില്ലാത്തവരാണ് എന്നാണ് മമത തിരിച്ചടിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പഞ്ചാബ് മന്ത്രി നവ്‌ജോത് സിംഗ് സിധു തുടങ്ങിയവര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റച്ചട്ട ലംഘത്തിന്റെ പേരില്‍ 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍