UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസാധു നോട്ടുകള്‍ മാറ്റാന്‍ ഇനിയും സമയം നല്‍കണമെന്ന് സുപ്രീംകോടതി

“നിങ്ങള്‍ക്ക് ആരുപടേയും സ്വത്ത് തട്ടിയെടുക്കാന്‍ അവകാശമില്ല. എന്റെ പണമാണെന്ന് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ അത് ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല”.

അസാധുവാക്കിയ പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റാന്‍ ഇനിയും സമയം നല്‍കണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അംഗീകരിക്കാവുന്ന കാരണങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് നോട്ട് മാറ്റാനുള്ള അവസരം നിഷേധിക്കരുത് – ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അദ്ധ്യക്ഷനായ ബഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് കോടതിയില്‍ ഹാജരായിരുന്നത്.

നിങ്ങള്‍ക്ക് ആരുപടേയും സ്വത്ത് തട്ടിയെടുക്കാന്‍ അവകാശമില്ല. എന്റെ പണമാണെന്ന് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ അത് ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല – ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പറഞ്ഞു. നോട്ട് മാറ്റാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടാനായി ചില സംഭവങ്ങള്‍ സുപ്രീംകോടതി എടുത്തുപറഞ്ഞു. മധ്യപ്രദേശില്‍ വീട്ടില്‍ നിന്ന് 96,500 രൂപ വരുന്ന പഴയ നോട്ടുകള്‍ കണ്ടെത്തിയ അനാഥ കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍