UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരി രാജ്യസഭയില്‍ വേണം; പാര്‍ട്ടി തീരുമാനത്തിനെതിരേ ബംഗാള്‍ ഘടകം

യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്‌

സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗാള്‍ സംസ്ഥാന കമ്മിറ്റി പൊളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി മത്സരിക്കാറില്ലെന്നതും രണ്ട് തവണയില്‍ കൂടുതല്‍ ഒരാളെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാറില്ലെന്നതുമായ പാര്‍ട്ടി കീഴ്വഴക്കം മാറണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പട്ടു.

രണ്ട് ടേം എന്നതില്‍ നേരത്തെയും ഇളവ് നല്‍കിയിട്ടുണ്ട്. യെച്ചൂരിയുടെ കാര്യത്തിലും ഇതുണ്ടാവണം. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ പാര്‍ട്ടിക്ക് ആവശ്യമാണെന്നും ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടി. ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം 6, 7 തീയതികളില്‍ ചേരുന്ന പിബി യോഗം ചര്‍ച്ച ചെയ്യും. ഈ വര്‍ഷം ഓഗസ്റ്റിലാണ് യെച്ചൂരി അടക്കം ബംഗാളില്‍ നിന്നുള്ള ആറ് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഈ ഒഴിവിലേയ്ക്ക് ജൂലായില്‍ തിരഞ്ഞെടുപ്പ് നടന്നേക്കും.

ബംഗാളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മാത്രമേ സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാവൂ. കോണ്‍ഗ്രസ് നേരത്തെ തന്നെ പിന്തുണ വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍ യെച്ചൂരി മത്സരിക്കണമെന്നാണ് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ തള്ളിയതാണ്. ജനറല്‍ സെക്രട്ടറി മത്സരിക്കില്ലെന്നതും രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് രാജ്യസഭയിലേയ്ക്ക്് അവസരം നല്‍കാറില്ലെന്നതുമാണ് പാര്‍ട്ടി കീഴ്‌വഴക്കമെന്നും യെച്ചൂരിയും നേരത്തെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍