UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താനില്‍ ഖാലിസ്ഥാന്‍ അനുകൂലിക്കൊപ്പം നവ്ജോത് സിംഗ് സിധു: ഫോട്ടോ വിവാദമായി

ഫോട്ടോ ചൂണ്ടിക്കാട്ടി സിധുവിനെതിരെ കടന്നാക്രമണവുമായി ബിജെപി രംഗത്തെത്തി. പാകിസ്താനില്‍ പോയുള്ള ഇത്തരം വൃത്തികെട്ട ഏര്‍പ്പാടുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

പാകിസ്താനില്‍ ഖാലിസ്ഥാന്‍ അനുകൂലിക്കൊപ്പമുള്ള പഞ്ചാബ് മന്ത്രി നവ്‌ജോത് സിംഗ് സിധുവിന്റെ ഫോട്ടോ വിവാദമായി. കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയിലെ ദേര ബാബ നാനാക് ഗുരുദ്വാരയുമായി ബന്ധപ്പിക്കുന്ന കര്‍താര്‍പൂര്‍ കോറിഡോറിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോളാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ്് സിധു ഖാലിസ്ഥാന്‍ അനുകൂലിയായ ഗോപാല്‍ സിംഗ് ചൗളയ്‌ക്കൊപ്പം ഫോട്ടോയെടുത്തത്. ഗോപാല്‍ സിംഗ് ചൗളയുടെ ഫേസ്ബുക്ക് പേജില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ ചൂണ്ടിക്കാട്ടി സിധുവിനെതിരെ കടന്നാക്രമണവുമായി ബിജെപി രംഗത്തെത്തി. പാകിസ്താനില്‍ പോയുള്ള ഇത്തരം വൃത്തികെട്ട ഏര്‍പ്പാടുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പാകിസ്താന്‍ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പാകിസ്താന്‍ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അധ്യക്ഷനാണ് ഗോപാല്‍ സിംഗ് ചൗള. ലാഹോറിലെ ഗുരുദ്വാരയില്‍ ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകരെ കാണുന്നതില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തടഞ്ഞ ഗോപാല്‍ സിംഗിന്റെ നടപടി വിവാദമായിരുന്നു. അമൃത്സറിലെ നിരാങ്കാരി ഭവന്‍ സിഖ് പ്രാര്‍ത്ഥന ഹാളിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നില്‍ ഗോപാല്‍ സിംഗിന് പങ്കുള്ളതായി ആരോപണമുണ്ട്. മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാക് ഭീകരന്‍ ഹാഫിസ് സയീദുമായും ഗോപാല്‍ സിംഗിന് അടുത്ത ബന്ധമുള്ളതായി ഇന്ത്യ ആരോപിക്കുന്നുണ്ട്.

“യാര്‍ ദില്‍ദാര്‍ ഇമ്രാന്‍ ഖാന്‍” എന്ന് സിധു; കര്‍താര്‍പൂര്‍ വേറെ, ചര്‍ച്ച വേറെ എന്ന് സുഷമ സ്വരാജ്‌; രണ്ട് കേന്ദ്ര മന്ത്രിമാര്‍ പാകിസ്താനില്‍

“പാകിസ്താനില്‍ മത്സരിച്ചാലും സിദ്ധു ജയിക്കും, സിദ്ധുവിനെ ഇന്ത്യയില്‍ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല”: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍