UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത്, സ്വവര്‍ഗ്ഗ വിവാഹം വേശ്യാവൃത്തിക്കു കാരണമാകും; സിഖ് മത കൈപ്പുസ്തകം

അനാവശ്യ ഫാഷനുകള്‍ സമൂഹത്തില്‍ സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവുകയും ആളുകളെ ലഹരി വസ്തുക്കളുടെ അടിമകളാക്കുകയും ചെയ്യുമെന്നും പുസ്തകം കുറ്റപ്പെടുത്തുന്നു

‌സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെയും സ്വവര്‍ഗ്ഗ വിവാഹത്തെയും വിമര്‍ശിച്ച് ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റിയുടെ(എസ്ജിപിസി)കൈപ്പുസ്തം. 2016ല്‍ പുറത്തിറക്കിയ ‘ഗുര്‍മത്ത് അത്തേ ഇഷ്ടാരി ലിബാസ്’ എന്ന എട്ടു പേജ് പുസ്തകത്തിലാണ് സിഖ് പ്രാര്‍ഥാന ചടങ്ങായ സന്‍ഗറ്റിലെ സ്ത്രീ വസ്ത്രധാരണത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. സ്ത്രീകള്‍ ജീന്‍സും സ്‌കര്‍ട്ടും ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കാരമണാവുമെന്നും, പ്രാര്‍ത്ഥനാ വേളകളില്‍ ഇത്തരം അനാവശ്യ ഫാഷനുകള്‍ ഒഴിവാക്കണമെന്നും എസ്ജിപിസി മുന്‍ അധ്യക്ഷന്‍ കൃപാല്‍ സിങ് ബാദുങ്ങര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു.

പഞ്ചാബി വസ്ത്ര ധാരണ രീതിയായ സല്‍വാറും കമ്മീസുമാണ് സ്ത്രീകള്‍ക്ക് അനുയോജ്യമായ വസ്ത്രം എന്നും പുസ്തകം പറയുന്നു. പ്രാര്‍ഥനാ വേളകളില്‍ ഇത്തരം ഫാഷന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് മറ്റുള്ളവരെ ബാധിക്കും. അതിനാല്‍ സിഖ് സ്ത്രീകള്‍ വിശ്വാസത്തെയും സദാചാരത്തെയും മാനിക്കുന്ന വസ്ത്രം തിരഞ്ഞെടുക്കണം. അനാവശ്യ ഫാഷനുകള്‍ സമൂഹത്തില്‍ സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവുകയും ആളുകളെ ലഹരി വസ്തുക്കളുടെ അടിമകളാക്കുകയും ചെയ്യുമെന്നും പുസ്തകം കുറ്റപ്പെടുത്തുന്നു.

സിഖ് തിര്‍ത്ഥാടന കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിനു സമീപത്തടക്കം വില്‍പ്പന നടത്തുന്ന പുസ്തകം ഇതിനോടകം 50000ലധികം കോപ്പികള്‍ അച്ചടിച്ചിട്ടുണ്ട്.

എസ്ജിപിസി പുറത്തിറക്കിയ മറ്റൊരു പുസ്തകത്തില്‍ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെയും പരാമര്‍ശമുണ്ട്. ‘സ്വവര്‍ഗ്ഗ വിവാഹം: വിനാശകരമായ പ്രവണത’ എന്ന പേരില്‍ പുറത്തിറക്കിയ കൈപ്പുസ്തകം ഇത്തരം വിവാഹങ്ങള്‍ നാടിന്റെ സംസ്‌കാരം, ചരിത്രം, മതം എന്നിവയ്ക്ക് വിരുദ്ധമാണെന്നും കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ ഇവ ഇന്ത്യന്‍ രീതികള്‍ക്ക് ചേരുന്നതല്ല. രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് വേശ്യാവൃത്തിയിലേക്ക് നേരിട്ട് വഴിവയ്ക്കുന്നതാണ്. ഒരു പുരുഷന് നല്‍കാന്‍ കഴിയുന്നു സംതൃപ്തി ഇത്തരം ബന്ധങ്ങളില്‍ ലഭിക്കില്ലെന്നും കൈപുസ്തകം വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍