UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈമൺ ബ്രിട്ടോ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

‘പക്ഷേകൾ പുനർ വിചിന്തനത്തിനു വിധേയമാകണം’ എന്നും സീന ഭാസ്കർ തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു.

സി പി എം നേതാവും മുൻ എം എൽ എ യുമായ സൈമൺ ബ്രിട്ടോ  ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പെന്‍ഷന്‍ തുകയായ 10000 രൂപയാണ് സൈമണ്‍ ബ്രിട്ടോ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി എക്കൗണ്ടിലേക്ക് ബാങ്ക് മുഖേന നിക്ഷേപിക്കുകയായിരുന്നു. പെന്‍ഷന്‍ തുക കൈമാറിയ വിവരം സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ ആണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.’പക്ഷേകൾ പുനർ വിചിന്തനത്തിനു വിധേയമാകണം’ എന്നും സീന ഭാസ്കർ തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു.

അതെ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകള്‍ 1000 കോടി രൂപ കടന്നു. വ്യാഴാഴ്ച രാത്രിയിലെ കണക്ക് പ്രകാരം മൊത്തത്തില്‍ പ്രളയ ദുരിതാശ്വാസ സഹായമായി ലഭിച്ചിരിക്കുന്നത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി രൂപ, യുപിഐ, ക്യുആര്‍, വിപിഎ വഴി 46.04 കോടി, പണമായോ ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് വഴിയോ 835.86 കോടി എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ചിരിക്കുന്ന സംഭാവന.

ഇന്നലെ ഇന്ത്യന്‍ നേവി 8.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയിരുന്നു. നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലംബയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. റിലൈന്‍സ് ഫൌണ്ടേഷന് വേണ്ടി ചെയര്‍പേഴ്സന്‍ നിത അംബാനി 21 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍