UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ നിന്നും രാജ്യസഭയിലേക്കില്ല; യെച്ചൂരി

സിപിഎമ്മില്‍ ജനറല്‍ സെക്രട്ടറി പാര്‍ലമെന്റ് അംഗമായിരിക്കുന്ന രീതിയില്ല

കേരളത്തില്‍ നിന്നോ ത്രിപുരയില്‍ നിന്നോ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മലയാള മനോരമ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് യെച്ചൂരി ഈ കാര്യം വ്യക്തമാക്കിയത്. മൂന്നാമതൊരു തവണകൂടി രാജ്യസഭയിലേക്ക് ഇല്ലെന്നു താന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും ബംഗാള്‍ ഘടകമാണ് മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചും സിസിയില്‍ വോട്ടെടുപ്പ് നടത്തണമെന്നു പറഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.

സിപിഎമ്മില്‍ ജനറല്‍ സെക്രട്ടറി പാര്‍ലമെന്റ് അംഗമായിരിക്കുന്ന രീതിയില്ലെന്നും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ രാജിവയ്ക്കാന്‍ തയ്യാറായിരുന്ന തന്നെ സിസി ആണ് തടഞ്ഞതെന്നും അങ്ങനെയൊരു നീക്കം തൃണമൂലിന് ഒരു സീറ്റ് വച്ചു നീട്ടുന്ന നടപടിയായിരിക്കുമെന്നായിരുന്നു കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്; യെച്ചൂരി പറയുന്നു.

ജനറല്‍ സെക്രട്ടറി പദത്തിലേക്ക് വരുന്നത് എതിര്‍ത്ത കേരളം ഘടകം തന്നെയല്ലേ രാജ്യസഭാംഗത്വത്തേയും എതിര്‍ത്തതെന്ന ചോദ്യത്തിന് ജനറല്‍ സെക്രട്ടറിപദം സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നതയില്ലായിരുന്നുവെന്ന പറഞ്ഞ യെച്ചൂരി ആര് എതിര്‍ത്തു, ആര് അനുകൂലിച്ചു എന്നു പറയാനാവില്ലെന്നും വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍