UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനി തെറിച്ചു; രാജ്യവർധൻ സിങ് റത്തോഡ് പുതിയ വാർത്താവിതരണ മന്ത്രി

ചലച്ചിത്ര പുരസ്കാര സമർപ്പണത്തിലുണ്ടായ വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സർക്കാരിനെ അതൃപ്തി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

ചലച്ചിത്ര പുരസ്കാര സമര്‍പ്പണം വിവാദത്തിലാക്കി രാഷ്ട്രപതിയുടെ അനിഷ്ടം പിടിച്ചുപറ്റിയ വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിക്ക് സ്ഥാന ചലനം. രാജ്യവർധൻ സിങ് റത്തോഡാണു പുതിയ വാർത്താവിതരണ മന്ത്രി. സ്‌മൃതി ഇറാനിക്ക് ഇനി ചുമതല ടെക്സ്റ്റയിൽസ് മാത്രം.

ചലച്ചിത്ര പുരസ്കാര സമർപ്പണത്തിലുണ്ടായ വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സർക്കാരിനെ അതൃപ്തി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അരുണ്‍ ജെയ്റ്റ്ലി വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് ധന വകുപ്പിന്റെ ചുമതല പീയൂഷ് ഗോയലിന് നല്‍കി. റെയില്‍വേ മന്ത്രാലയത്തിനൊപ്പം അധിക ചുമതലയാണ് പിയൂഷ് ഗോയലിന് നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍