UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ട്; ഗുരുവായൂരില്‍ ആനപ്പിണ്ടം വാരാന്‍ പോലും പട്ടികജാതിക്കാരനെ നിയമിക്കാറില്ല: വെള്ളാപ്പള്ളി

അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണമെന്നോ വേണ്ടെന്നോ അഭിപ്രായമില്ല. അത് ബിജെപിയുടെ പരിപാടിയല്ല. അയ്യപ്പജ്യോതി പലയിടങ്ങളിലും മുറിഞ്ഞുപോയിട്ടുണ്ട്.

ഹിന്ദുക്കളിലെ ജന്തുക്കളായാണ് പലരു ഈഴവരെ കാണുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പട്ടികജാതിക്കാരടക്കമുള്ള പിന്നോക്ക ജാതിക്കാരെ ശാന്തിക്കാരായ നിയമിക്കാന്‍ തയ്യാറാല്ലാത്ത ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രത്തിലായാലും സമൂഹത്തിലായാലും നിരവധി കാര്യങ്ങള്‍ മാറേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ടതില്ല എന്നാണ് അഭിപ്രായം. ആനപ്പിണ്ടം എടുത്തുമാറ്റാന്‍ പോലും ഒരു പട്ടികജാതിക്കാരനെ ഗുരുവായൂരില്‍ നിയമിച്ചിട്ടില്ല. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുന്നൂറിലധികം ജീവനക്കാരില്‍ ഒരു പട്ടികജാതിക്കാരന്‍ പോലുമില്ല.

അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണമെന്നോ വേണ്ടെന്നോ അഭിപ്രായമില്ല. അത് ബിജെപിയുടെ പരിപാടിയല്ല. അയ്യപ്പജ്യോതി പലയിടങ്ങളിലും മുറിഞ്ഞുപോയിട്ടുണ്ട്. ബിഡിജെഎസ് എന്‍ഡിഎയില്‍ നില്‍ക്കട്ടെ എന്നാണ് അഭിപ്രായം. എന്നാല്‍ അത് അവര്‍ തീരുമാനിക്കട്ടെ. വനിതാമതില്‍ ചരിത്രസംഭവമാകും. ഇത്രയധികം സ്ത്രീകളെ നവോത്ഥാനത്തിനായി അണിനിരത്താന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍