UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹവാല പണമിടപാട് :പി ടി എ റഹിം എംഎൽഎയുടെ മകനും മരുമകനും ദമാമിൽ അറസ്റ്റിൽ

ഒരു മാസം മുമ്പ് തന്നെ ഇയാൾ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം

ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എം.എൽ.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമിൽ അറസ്റ്റിൽ. എം.എൽ.എയുടെ മകൻ ഷബീർ.ടി.പി മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തിൽ സൗദി രാജകുടുംബാംഗം ഉൾപ്പെടെയുള്ളവർ ഹവാലക്കേസിൽ അറസ്‌റ്റിലായിരുന്നു. തുടർന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാൾ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.

നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എൽ.എയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എം.എൽ.എ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. എം.എൽ.എയ്‌ക്ക് അനധികൃത പണമിടപാടുകൾ ഉണ്ടെന്നും പ്രതിപക്ഷ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്‌ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കുന്ദമംഗലത്ത് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ പണത്തിന്റെ കുത്തൊഴുത്ത് ഉണ്ടായിരുന്നെന്നും ഗൗരവമായ പ്രശ്‌നമാണ് ഇതെന്നും നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍