UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗമ്യ കേസ്: പുനപരിശോധന ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും

ചീഫ് ജസ്റ്റിസ് ജെഎസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ തുടരുന്നുണ്ട്. രഞ്ജന്‍ ഗോഗോയി, പിസി പന്ത്, യുയു ലളിത് എന്നിവരാണ് പുതിയ ബഞ്ചിലും തുടരുന്നത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ആറംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെഎസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ തുടരുന്നുണ്ട്. രഞ്ജന്‍ ഗോഗോയി, പിസി പന്ത്, യുയു ലളിത് എന്നിവരാണ് പുതിയ ബഞ്ചിലും തുടരുന്നത്.

ഗോവിന്ദചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു. വിധി പുനപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളി. നിരവധി കേസുകളില്‍ പ്രത്യാഘാതമുണ്ടാക്കുകയും കുറ്റവാളികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്ന വിധിയിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ജഡ്ജിമാര്‍ ചേമ്പറില്‍ വച്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഹര്‍ജി തള്ളാന്‍ ബഞ്ച് തീരുമാനിച്ചാല്‍ ഇതിനുള്ള അവസരം ലഭിക്കില്ല.

സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദ ചാമിയാണെന്നതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ലെന്നാണ് ശിക്ഷ ഇളവ് ചെയ്യാന്‍ കോടതി കണ്ടെത്തിയ കാരണം. എന്നാല്‍ മറ്റെല്ലാ തെളിവുകളും എതിരാകുമ്പോള്‍ ഗോവിന്ദചാമിക്ക് സംശയത്തിന്റെ ഇളവ് നല്‍കരുതെന്നാണ് തിരുത്തല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം. പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തിന് എതിരായ കോടതിയലക്ഷ്യ നടപടികള്‍ക്കാണ് അന്ന് ഊന്നല്‍ നല്‍കിയതെന്നും വസ്തുതകള്‍ക്ക് മതിയായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയ്‌നില്‍ യാത്ര ചെയ്തിരുന്ന
സൗമ്യ (23) ബലാത്സംഗത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സൗമ്യ മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍