UPDATES

വിദേശം

ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം: സ്‌പെയിന്‍ ആരോഗ്യ മന്ത്രി രാജി വച്ചു; പ്രധാനമന്ത്രി സര്‍ട്ടിഫിക്കറ്റ് കാണിച്ചു

ആരോപണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് തന്റെ പിഎച്ച്ഡി തീസിസ് ഓണ്‍ലൈനില്‍ പങ്കുവച്ചു. തീസിസി പുറത്തുവിടാന്‍ സാന്‍ചസ് തയ്യാറാകണമെന്ന് പ്രതിപക്ഷ കക്ഷിയായ സിറ്റിസണ്‍സ് പാര്‍ട്ടി നേതാവ് ആല്‍ബര്‍ട്ട് റിവേര ആവശ്യപ്പെട്ടിരുന്നു.

സ്പാനിഷ് ഗവണ്‍മെന്റിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. ഡിഗ്രി സര്‍ട്ടിഫിക്കറ്റെന്ന ഭൂതം പ്രധാനമന്ത്രിയും മന്ത്രിമാരുമെല്ലാം ഈ ഭൂതത്തിന്റെ ഭീഷണി നേരിടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് മാസ്റ്റേര്‍സ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആരോഗ്യ മന്ത്രി കാര്‍മന്‍ മോണ്‍ടണ്‍ രാജി വച്ചത്. ഏഴ് വര്‍ഷം മുമ്പ് ഇഷ്യു ചെയ്ത മാഡ്രിഡിലെ കിംഗ് ജുവാന്‍ കാര്‍ലോസ് യൂണിവേഴ്‌സിറ്റിയുടെ (യുആര്‍ജെസി) സര്‍ട്ടിഫിക്കറ്റാണ് സ്‌പെയിന്‍ ആരോഗ്യ മന്ത്രിയുടെ പക്കലുണ്ടായിരുന്നത്.

ആരോപണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് തന്റെ പിഎച്ച്ഡി തീസിസ് ഓണ്‍ലൈനില്‍ പങ്കുവച്ചു. തീസിസി പുറത്തുവിടാന്‍ സാന്‍ചസ് തയ്യാറാകണമെന്ന് പ്രതിപക്ഷ കക്ഷിയായ സിറ്റിസണ്‍സ് പാര്‍ട്ടി നേതാവ് ആല്‍ബര്‍ട്ട് റിവേര ആവശ്യപ്പെട്ടിരുന്നു. തീസിസ് മോഷ്്ടിച്ചതാണെന്ന് റിവേര അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.

മരിയാനോ റജോയിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരിനെ തോല്‍പ്പിച്ച് ജൂണിലെ തിരഞ്ഞെടുപ്പിലാണ് പെഡ്രോ സാന്‍ചസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. മരിയാനോ രജോയ്ക്ക് ശേഷം പീപ്പിള്‍സ് പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പാബ്ലോ കസാഡോയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ആരോപണം നേരിടുന്നുണ്ട്. കസാഡോയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച കേസ് സ്പാനിഷ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മന്ത്രി സ്മൃതി ഇറാനിയുടേയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇരുവരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് യാതൊരു വിവരവുമില്ല.

വായനയ്ക്ക്: https://goo.gl/u1nZF4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍