UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാബൂളില്‍ സ്‌പൈസ് ജെറ്റ് വിമാനം താലിബാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

180 യാത്രക്കാരുണ്ടായിരുന്ന കാബൂള്‍ – ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനം തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോക്കറ്റ് ആക്രമണം നടന്ന സമയത്ത് സ്‌പൈസ്‌ജെറ്റിന്റെ എസ് ജി 22 വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം. 180 യാത്രക്കാരുണ്ടായിരുന്ന കാബൂള്‍ – ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനം തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെയാണ് സംഭവം. റോക്കറ്റ് ആക്രമണം നടന്ന സമയത്ത് സ്‌പൈസ്‌ജെറ്റിന്റെ എസ് ജി 22 വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്നു. യാത്രക്കാരേയും പൈലറ്റ് അടക്കമുള്ള ജീവനക്കാരേയും സുരക്ഷിതരായി ടെര്‍മിനലില്‍ എത്തിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. നിരവധി റോക്കറ്റുകള്‍ എയര്‍പോര്‍ട്ടിനെ ലക്ഷ്യം വച്ച് അയച്ചിരുന്നു. അതേസമയം എയര്‍പോര്‍ട്ടിനടുത്തുള്ള വീട്ടില്‍ താമസിച്ചിരുന്ന അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് സ്‌പൈസ് ജെറ്റിന് ഡല്‍ഹിയില്‍ നിന്ന് കാബൂളിലേയ്ക്കും തിരിച്ചുമുള്ളത്. എയര്‍ ഇന്ത്യക്ക് നാല് സര്‍വീസുകളുണ്ടായിണ്ട്. കാബൂള്‍ സന്ദര്‍ശിക്കുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്നാണ് താലിബാന്‍ ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം മാറ്റിസ് കാബൂളിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഇന്നലെ സര്‍വീസ് ഉണ്ടായിരുന്നില്ല. ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്റിന്റെ പ്രതിനിധി ആദ്യമായാണ് അഫ്ഗാനിസ്ഥാനിലെത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍