UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീധരനും ചെന്നിത്തലയ്ക്കും വേദിയില്‍ ഇരിപ്പിടമുണ്ടാകും: പ്രധാനമന്ത്രിയുടെ ഓഫീസ്

ഏഴ് പേര്‍ക്ക് വേദിയില്‍ ഇടവും പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര നഗരവികസന മന്ത്രി എന്നിവര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം എന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്.

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ്, പിടി തോമസ് എംഎല്‍എ എന്നിവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു.

17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടം വേണമെന്നും 10 പേര്‍ക്ക് സംസാരിക്കാന്‍ അവസരം വേണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഴ് പേര്‍ക്ക് വേദിയില്‍ ഇടവും പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര നഗരവികസന മന്ത്രി എന്നിവര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം എന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. ശ്രീധരനും ചെന്നിത്തലയ്ക്കും വേദിയില്‍ ഇരിപ്പിടമില്ലെന്ന വാര്‍ത്ത വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെ വേദിയില്‍ ഇരിപ്പിടം നല്‍കാതെ ഒഴിവാക്കിയത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്നാല്‍ പിടി തോമസിന് വേദിയില്‍ ഇരിപ്പിടമില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍