ശ്രീജിത്തിനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്് നാദാപുരം ഏരിയ സെക്രട്ടറി പിപി ചാത്തുവും പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ അമ്മാവന് ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് കണ്ടോത്ത്. ഇത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ബ്രാഞ്ച് സെക്രട്ടറിയായ താന്‍ അറിയാതെ എങ്ങനെ ഇത്തരത്തില്‍ നടപടി ഉണ്ടാകുമെന്നും ശ്രീജിത്ത് ചോദിച്ചു. തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് പറഞ്ഞിരുന്നു. ശ്രീജിത്തിനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദാപുരം ഏരിയ സെക്രട്ടറി പിപി ചാത്തുവും പറഞ്ഞു. മനോരമ ന്യൂസിനോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.