പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമെന്നും വനിതാ കമ്മീഷന്‍.
പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമെന്നും വനിതാ കമ്മീഷന്‍. പരാമര്‍ശത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി എസ് പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണി രാജി വയ്ക്കാതെ നിയമസഭാ സമ്മേളനവുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വ്യക്തമാക്കി. നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ മണിയുടെ വിവാദ പ്രസംഗം സര്‍ക്കാരിന് തലവേദനയാകും എന്ന കാര്യം ഉറപ്പാണ്.