UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസില്‍ വനിത കമ്മീഷന്‍ സുപ്രീംകോടതിയിലേയ്ക്ക്; മൊഴിയെടുക്കാനും വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനും അനുമതി തേടും

വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടും.

വിവാദമായ ഹാദിയ കേസില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന വനിത കമ്മീഷന്‍ തീരുമാനിച്ചു. കോടതി ഉത്തരവനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഹാദിയ അവകാശലംഘനം നേരിടുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിത കമ്മിഷന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് വനിതാ കമ്മിഷന്‍ ഇടപെടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വ്യക്തമാക്കി.

സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാ കമ്മിഷന്റെ ചുതലയാണ്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി തേടുമെന്നും ജോസഫൈന്‍ പറഞ്ഞു. കൂടാതെ ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടും. ഹാദിയയെ (അഖില) മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഒക്ടോബര്‍ മൂന്നിന് പരിഗണിക്കാനിരിക്കുകയാണ്. അച്ഛന്‍ അശോകനില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി സ്വീകരിച്ചത്. കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറാണ് കേസ് പരിഗണിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍