UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണനേട്ടം പ്രചരിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ വിദേശമാധ്യമങ്ങളെ വരുത്തുമെന്ന് മനോരമ: ചിലവ് 50 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, വ്യവസായികളുമായി സംവാദം, കേരള മാതൃകകള്‍ നേരിട്ടറിയല്‍ തുടങ്ങിയവയാണ് പരിപാടി. സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് പ്രചരിപ്പിക്കുകയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

ഭരണ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അരക്കോടിയോളം രൂപ മുടക്കി വിദേശ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി മലയാള മനോരമയുടെ റിപ്പോര്‍ട്ട്. യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അടക്കം 15 വിദേശ, ദേശീയ മാധ്യമപ്രവര്‍ത്തകരാണ് അടുത്ത മാസം എത്തുക. കേരളത്തില്‍ സിപിഎമ്മിന്റെ വളര്‍ച്ച, യുഎസിലെ വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം മന്ത്രി തോമസ് ഐസക്കിലൂടെ അവതരിപ്പിച്ചത് പാര്‍ട്ടിയില്‍ വലിയ അതൃപ്തിയുണ്ടാക്കുകയും ഐസക്കിനെതിരെ വിമര്‍ശനം ഉയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് പ്രചരിപ്പിക്കുകയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, വ്യവസായികളുമായി സംവാദം, കേരള മാതൃകകള്‍ നേരിട്ടറിയല്‍ തുടങ്ങിയവയാണ് പരിപാടി. കേരളത്തെ കൊലക്കളമായി ചിത്രീകരിക്കാന്‍ ദേശീയ മാധ്യമ റിപ്പോര്‍ട്ടര്‍മാരെ ബിജെപി കേരളത്തിലെത്തിച്ചതിന് തിരിച്ചടി കൂടിയാണിത് എന്ന വാദവുമുണ്ട്. ബിബിസി, വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സ്, എഎഫ്പി, ഫ്രഞ്ച് പത്രം ലേ മോണ്‍ഡേ, യുഎസ് വാര്‍ത്താ ചാനല്‍ ഫോക്‌സ് ന്യൂസ്, ചൈനയിലെ പത്രങ്ങളായ ചൈന ഡെയ്ലി, ഗ്ലോബല്‍ ടൈംസ്, റഷ്യന്‍ ടാബ്ലോയ്ഡ് കോംസോമോള്‍സ്‌ക്യ പ്രവ്ദ, യുഎഇയിലെ ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്, ഖത്തറിലെ അല്‍ ജസീറ ചാനല്‍, കുവൈത്ത് ടൈംസ് എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാകും. ഇതിന് പുറമെ ഡിഎന്‍എ, രാജസ്ഥാന്‍ പത്രിക, ഹിന്ദുസ്ഥാന്‍ ടൈംസ്, ദിനതന്തി, ഈനാട്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സിഎന്‍എന്‍ ഐബിഎന്‍, ദ് ടെലിഗ്രാഫ്, അമര്‍ ഉജാല തുടങ്ങിയ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളുമുണ്ടാകും. ഈ മാധ്യമപ്രവര്‍ത്തകരുടെ വിമാന യാത്രയ്ക്കായി 10 ലക്ഷം രൂപയും താമസത്തിന് എട്ട് ലക്ഷവും ഭക്ഷണത്തിന് ആറു ലക്ഷവും വിനോദത്തിന് രണ്ട് ലക്ഷവും യാത്രകള്‍ക്ക് നാല് ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ആകെ അരക്കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍