UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദേശ പശുക്കളുടെ പാല്‍ കുടിക്കുന്നത് അക്രമവാസന വർധിപ്പിക്കും; വിചിത്ര വാദവുമായി ഹിമാചൽ ഗവർണർ

ഹിമാചൽ പ്രദേശിലെ ​ഗോരഖ് നാഥ് ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രഭാഷണം. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാളും സന്നിഹിതനായിരുന്നു.

വിദേശ പശുക്കളായി ജേഴ്സി പോലെയുള്ളവയുടെ പാൽ ഉപയോ​ഗിച്ചാൽ മനുഷ്യരിൽ ആക്രണമ സ്വഭാവം വർദ്ധിക്കുമെന്നും അതിനാൽ നാടൻ പശുവിന്റെ പാൽ കുടിക്കുന്നതാണ് നല്ലതെന്നും ആഹ്വാനം ചെയ്ത് ഹിമാചൽ പ്രദേശ് ​ഗവർണർ ആചാര്യ ദേവ്. സനാതന ധർമ്മത്തിൽ പശുക്കളുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേയാണ് ​ഗവർണർ ഈ വിചിത്ര പ്രസ്താവന നടത്തിയത്. ജഴ്സി, ഹോൾസ്റ്റിൻ പ്രഷ്യൽ എന്നീ ഇനങ്ങളുടെ പേരുകളാണ് ​ഗവർണർ പ്രത്യേകം എടുത്ത് പരാമർശിച്ചത്.

​ഹിമാചൽ പ്രദേശിലെ ​ഗോരഖ് നാഥ് ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രഭാഷണം. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാളും സന്നിഹിതനായിരുന്നു. തന്റെ ജന്മനാട്ടില്‍ താന്‍ 200 ഏക്കറില്‍ വളക്കുന്ന 300 നാടന്‍ പശുക്കളെ കുറിച്ചും അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന പാല്‍ ഉത്പന്നങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. ജീവ് അമൃത് എന്ന പേരില്‍ ഫാം പുറത്തിറക്കുന്ന നാടന്‍ വളത്തിന് വിപണിയില്‍ നല്ല ഡിമാന്റുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ ബീഫ് ശ്രീകൃഷ്ണാ കോളേജിൽ വേവും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍