UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി; പഠിപ്പ് മുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കണം

പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന് ഹൈക്കോടതി. ക്യാമ്പസുകളില്‍ സമരമോ സത്യാഗ്രഹമോ നടത്താന്‍ പാടില്ലെന്നാണ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന ഉത്തരവ്. പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്കൂളുകളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം കോടതി നേരത്തെ നിരോധിച്ചിരുന്നു.

കലാലയങ്ങള്‍ സമരത്തിനുള്ള വേദികളല്ല, പഠിക്കാനുള്ളവയാണ്. പഠിക്കാനായി മാത്രമാണ് വിദ്യാര്‍ഥികള്‍ അവിടേക്കു പോകുന്നത്. അതല്ല, സമരങ്ങളും ധര്‍ണകളും സത്യഗ്രഹങ്ങളും വഴി രാഷ്ട്രീയഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കില്‍ അതിനുവേണ്ടി പഠനം ഉപേക്ഷിച്ചു പോകേണ്ടതാണ് – ഇതാണ് കോടതിയുടെ വിചിത്രമായ നിലപാട്. കോളജ് അധികൃതർ ആവശ്യപ്പെട്ടാൽ പൊലീസ് ഇടപെട്ടു കോളജിനുള്ളിലും പുറത്തുമായുള്ള സമരപ്പന്തലുകൾ നീക്കം ചെയ്യേണ്ടതാണ്. പഠനവും സമരവും ഒന്നിച്ചുപോകില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. ഈ മാസം 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍