UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീങ്ങളുടെ തബ്ലിഗി ഇസ്‌തേമ ആഘോഷമാണ് കലാപത്തിന് കാരണമെന്ന് ആര്‍എസ്എസ് അനുകൂല ചാനല്‍ സുദര്‍ശന്‍ ടിവി; നിഷേധിച്ച് പൊലീസ്

ഇസ്‌തേമ ആഘോഷവുമായി ബുലന്ദ്ഷഹറിലെ അക്രമസംഭവങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.

മുസ്ലീങ്ങളുടെ ആഘോഷമായ തബ്ലിഗി ഇസ്‌തേമയുമായി ബുലന്ദ്ഷഹര്‍ കലാപത്തിന് ബന്ധമുണ്ടെന്ന് സുദര്‍ശന്‍ ന്യൂസ് ചാനല്‍. എന്നാല്‍ യുപി പൊലീസ് ഇത് നിഷേധിച്ചു. ആഘോഷത്തിന്റെ അവസാന ദിവസമാണ് ഗോവധം ആരോപിച്ച് ബജ്രംഗ് ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ വ്യാപക അക്രമമഴിച്ചുവിട്ടത്. അതേസമയം ഇസ്‌തേമ ആഘോഷവുമായി ബുലന്ദ്ഷഹറിലെ അക്രമസംഭവങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.

ഇസ്‌തേമ ആഘോഷം നടന്ന ദരിയാപൂരിനും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ട ചിംഗ്രാവതി ഗ്രാമത്തിനുമിടിയല്‍ ഏതാണ്ട് 49 കിലോമീറ്റര്‍ ദൂരമുണ്ട്. വ്യാജ വാര്‍ത്തകളിലൂടെ കലാപത്തിന് പ്രേരണ നല്‍കുന്നു എന്ന ആരോപണം സുദര്‍ശന്‍ ന്യൂസിനെതിരെ നേരത്തെയുമുണ്ട്. ഈ വര്‍ഷം ജൂലായില്‍ പൊലീസിനെതിരെ മുസ്ലീം പള്ളിയില്‍ നിന്ന് കലാപാഹ്വാനം നല്‍കിയെന്ന വ്യാജ പ്രചാരണം നടത്തി സുദര്‍ശന്‍ ടിവി വിവാദത്തിലായിരുന്നു. ബുലന്ദ്ഷഹറിലെ ബിജെപി എംപി ഭോല സിംഗ് കലാപത്തിന് ഇസ്‌തേമ ആഘോഷവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞിരുന്നു. ഇത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍