UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുക്കളെ അധിക്ഷേപിച്ചതായി പരാതി: മഹാഭാരത പരാമര്‍ശത്തില്‍ കമല്‍ഹാസന് കോടതിയുടെ സമന്‍സ്

മതവികാരം വ്രണപ്പെടുത്തി, സമുദായ സ്പര്‍ദ്ധയ്ക്ക് ഇട നല്‍കുന്ന തരത്തില്‍ സംസാരിച്ചു തുടങ്ങിയവയൊക്കെയാണ് കമലിനെതിരായ ആരോപണങ്ങള്‍.

ഹിന്ദുമതത്തെ അധിക്ഷേപിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ നടന്‍ കമല്‍ഹാസന് തിരുനെല്‍വേലി കോടതിയുടെ സമന്‍സ്. മഹാഭാരതത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നും ആരോപിച്ച് ഹിന്ദു മക്കള്‍ കക്ഷി ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി സമന്‍സ് അയച്ചത്. 2017 മാര്‍ച്ചില്‍ ഒരു തമിഴ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്. ഒരു സ്ത്രീയെ (പാഞ്ചാലി) പണയ വസ്തുവായി കണ്ട് ഉപയോഗിക്കുകയും അവരെ വച്ച് ചൂത് കളിക്കുന്നതയും പറയുന്ന ഒരു പുസ്തകത്തിനോട് ഇന്ത്യക്കാര്‍ക്ക് ബഹുമാനവും ആദരവുമാണെന്നതില്‍ ആശ്ചര്യമുണ്ടെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.

മതവികാരം വ്രണപ്പെടുത്തി, സമുദായ സ്പര്‍ദ്ധയ്ക്ക് ഇട നല്‍കുന്ന തരത്തില്‍ സംസാരിച്ചു തുടങ്ങിയവയൊക്കെയാണ് കമലിനെതിരായ ആരോപണങ്ങള്‍. കമല്‍ഹാസന്‍ ഹിന്ദു വിരുദ്ധനാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ബസവേശ്വര മഠത്തിലെ പ്രണവാനന്ദ സ്വാമിയും കമല്‍ഹാസനെതിരെ പൊലീസില്‍ പരാതി നല്‍കി. കമല്‍ മാപ്പ് പറയണമെന്ന്് പ്രണവാനന്ദ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമടക്കമുള്ള മറ്റ് മതവിശ്വാസികളുടേയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് കമല്‍ഹാസന്റെ പതിവായിരിക്കുകയാണെന്നും പ്രണവാനന്ദ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍