നിരന്തരമുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കുന്നില്ല എന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസുകള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇരുവരുടേയും നിരന്തരമുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കുന്നില്ല എന്ന പരാതിയുമായി മഹിള കോണ്‍ഗ്രസ് പ്രസിഡന്റ്റ് സുഷ്മിത ദേവ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം റാഫേല്‍ കേസിലെ പുന:പരിശോധന ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
മോദിക്കും അമിത് ഷായ്ക്കും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും എതിരായ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനമെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നടത്തുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ പരിഗണിക്കുന്നത്.
മതവിദ്വേഷ പ്രസംഗം നടത്തിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം പരാതിക്കാരിക്കാരിക്കായി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്വി മോദിയുടേയും അമിത് ഷായുടേയും പേരുകള്‍ വ്യക്തമായി എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
മോദി വിവിധ തിരഞ്ഞെടുപ്പ് വേദികളില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുകയും സൈന്യത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ‘മോദിജി കി സേന’ എന്നാണ് ഇന്ത്യന്‍ ആര്‍മിയെ ഒരു തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ അമിത് ഷാ വിശേഷിപ്പിച്ചത്.
മോദി ആറ് തവണയും അമിത് ഷാ രണ്ട് തവണയും തിരഞ്ഞടുപ്പ് റാലികളിലെ പ്രസംഗങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. മാര്‍ച്ച് 10 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് മുതല്‍ 40 പ്രതിനിധികളെ പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു.
റാഫേല്‍ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കേണ്ടത് ഇന്നായിരുന്നു. അതേസമയം കേസ് കേള്‍ക്കുന്നത് നീട്ടണം എന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബന്ധപ്പെട്ട കക്ഷികള്‍ക്ക് അഡ്ജോണ്‍മെന്റ് ലെറ്റര്‍ നല്കാന് സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നല്കി. അതേസമയം ഇക്കാര്യത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല. അത് ഇന്നുണ്ടായേക്കും. പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്നും ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമാണെന്നുമുള്ള സുപ്രീം കോടതി തീരുമാനം മോദി സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.