UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയലക്ഷ്യ കേസില്‍ സിബിഐ അഡീഷണല്‍ ഡയറക്ടര്‍ നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീം കോടതി; ഒരു ലക്ഷം രൂപ പിഴ

കോടതി പിരിയുന്നത് വരെ കോടതിയില്‍ തന്നെ തുടരാനും ഉത്തരവിട്ടു. ലീഗല്‍ അഡൈ്വസറോടും കോടതിയില്‍ തുടരാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യ കേസില്‍ സിബിഐ അഡീഷണല്‍ ഡയറക്ടര്‍ എം നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീം കോടതി. ബിഹാറിലെ മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ കേസില്‍ ഹോം ലൈംഗിക പീഡന കേസില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിന്റ് ഡയറക്ടര്‍ അരുണ്‍കുമാര്‍ ശര്‍മയെ (എകെ ശര്‍മ) സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നത്. നാഗേശ്വര റാവുവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. ഒരു ലക്ഷ രൂപ പിഴയുമിട്ടു. കോടതി പിരിയുന്നത് വരെ കോടതിയില്‍ തന്നെ തുടരാനും ഉത്തരവിട്ടു. ലീഗല്‍ അഡൈ്വസര്‍ എസ് ഭാസുരനോടും കോടതിയില്‍ തുടരാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് ആവശ്യപ്പെട്ടു. ലീഗല്‍ അഡൈ്വസര്‍ക്കും ഒരു ലക്ഷം രൂപ പിഴയിട്ടുണ്ട്.

നാഗേശ്വര റാവു മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണെന്നും മാപ്പ് നല്‍കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചെങ്കില്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. നാഗേശ്വര റാവു കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. സുപ്രീം കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശമുണ്ടായിട്ടും അത് ലംഘിച്ചാണ് നാഗേശ്വര റാവു സ്ഥലം മാറ്റ ഉത്തരവിട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയുമാണ് ബഞ്ചിലുണ്ടായിരുന്നത്.

2018 ഒക്ടോബറില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍യെ മാറ്റി നാഗേശ്വര റാവുവിനെ നിയമിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിവാദമാവുകയും നിയമനടപടികളിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ പിന്മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍