UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി; അഭിഭാഷകന് 50,000 രൂപ പിഴ

ചില സ്വകാര്യ കമ്പനികളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനായി അരുണ്‍ ജയ്റ്റ്‌ലി റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചാണ് എംഎല്‍ ശര്‍മ ഹര്‍ജി നല്‍കിയത്.

റിസര്‍വ് ബാങ്ക് കരുതല്‍ ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എംഎല്‍ ശര്‍മയ്ക്ക് 50,000 രൂപ പിഴ ചുമത്തി. പിഴ അടക്കുന്നത് വരെ എംഎല്‍ ശര്‍മയുടെ ഒരു ഹര്‍ജിയും സ്വീകരിക്കുന്നതല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടേയും ജസ്റ്റിസ് എസ്‌കെ കൗളിന്റേയും ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ധന മന്ത്രിയെ ഞങ്ങള്‍ നിയന്ത്രിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ ചില നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളയാളാണ്. എന്തിനാണ് ഇങ്ങനെ വിശ്വാസ്യത നശിപ്പിക്കുന്നത്? – എംഎല്‍ ശര്‍മയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഇത്തരത്തില്‍ അനാവശ്യമായ പെറ്റീഷനുകളുമായി കോടതിയുടെ സമയം കളയുന്നത് അവസാനിപ്പിക്കണ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചില സ്വകാര്യ കമ്പനികളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനായി അരുണ്‍ ജയ്റ്റ്‌ലി റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചാണ് എംഎല്‍ ശര്‍മ ഹര്‍ജി നല്‍കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍